ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി
മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 45 ഓവറിൽ 219 റൺസ് എടുത്തിട്ടുണ്ട്. ധോണിയും(26), ഹാർദിക്കുമാണ്(28) ക്രീസിൽ.
വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 200 കടന്നത്. കൊഹ്ലി 82 പന്തിൽ 72 റൺസ് നേടി. കെമർ റോച്ച് വെസ്റ്റിൻഡീസിന് വേണ്ടി മൂന്ന് വിക്കറ്റ് നേടി. 29 റൺസ് സ്കോർ ബോർഡിൽ ആയപ്പോൾഇന്ത്യയുടെ ഒന്നാം വിക്കറ്റ് നഷ്ട്ടമായി. രോഹിത്തിന്റെ ആണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് കോഹ്ലിയും രാഹുലും നല്ല രീതിയിൽ ബാറ്റ് ചെയ്യവെ 48 റൺസ് എടുത്ത രാഹുൽ പുറത്തായി. പിന്നീട് വന്ന എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി.