വിൻഡീസും ശ്രീലങ്കയും – ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനം കവർന്നവർ !!
ചെറുപ്പം മുതൽ അമ്മയുടെ അടുത്ത് നിന്ന് കേൾക്കാറുള്ള ചോദ്യമായിരുന്നു ഇത് ഇന്ത്യയുടെ കളി കഴിഞ്ഞില്ലേ, ഇനിയുമെന്തിനാ വെറുതെ ഉറക്കമൊഴിയുന്നത്.. ഇന്നലെ അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഉണ്ടായിരുന്നിട്ട് പോലും മസ്കറ്റിലെ ഈ ഫ്ലാറ്റിലിരുന്നു ഉറക്കമൊഴിഞ്ഞു കളി കാണുമ്പോൾ ഭാര്യയും ചോദിക്കും അതെ ചോദ്യം ഉറങ്ങിക്കൂടെ ഇന്ത്യയുടെ കളി കഴിഞ്ഞില്ലേ എന്ന്, ഇന്ത്യ ജയിക്കണം അവർ ലോക ജേതാക്കൾ ആയി മാറണം അതാണ് ആഗ്രഹം.
പക്ഷെ അപ്പോഴും ഉള്ളു തുറന്ന് ആഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട് പഴയ പ്രതാപത്തിന്റെ അടുത്തെങ്കിലും വിൻഡീസും, ശ്രീലങ്കയും എത്തണമെന്ന കാര്യം, ക്രിക്കറ്റ് വിജയിക്കണമെന്ന് അടങ്ങാത്ത ആഗ്രഹം, ഇന്നലെ ഒരുപക്ഷെ ഇന്ത്യയുടെ കളിക്ക് ശേഷം ഉറങ്ങാൻ കിടന്നിരുന്നെങ്കിൽ നഷ്ടമായത് ഒരു വേൾഡ് കപ്പ് ക്ലാസ്സിക് ആവുമായിരുന്നു, ഒരുപക്ഷെ ഉറങ്ങിയിരുന്നെങ്കിൽ വരും കാലങ്ങളിൽ സ്കോർ ബോർഡ് നോക്കി ബ്രത്വൈറ്റിനെ കുറ്റപെടുത്തുന്നവർക്ക് പറഞ്ഞു കൊടുക്കാൻ സാധിക്കുമായിരുന്നില്ല ആ ഇന്നിങ്സിന്റെ മഹത്വം. ക്രിക്കറ്റിനോട് എന്നും ഒരു പ്രേത്യേക ഇഷ്ടമാണ്, ജേഴ്സിയുടെ കളറോ, കൊടിയിലെ ചിഹ്നമോ അവിടെ തടസ്സമാവാറില്ല, എന്നും ഇഷ്ടപ്പെടുന്നത് ആ കളിയെ ആണ്…………