Cricket Top News

നെഞ്ച് വേദനയെ തുടർന്ന് ലാറയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 25, 2019

author:

നെഞ്ച് വേദനയെ തുടർന്ന് ലാറയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയെ നെഞ്ച് വേദനയെ തുടർന്ന് മുംബൈയിലെ ഗ്ലോബൽ എന്ന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോക കപ്പിനോട് അനുബന്ധിച്ചു അദ്ദേഹം സ്റ്റാർ സ്പോർട്സ് ചാനലിന് വേണ്ടി പ്രവർത്തിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു. ആൻജിയോഗ്രഫിക്ക് അദ്ദേഹം വിധേയമായി എന്നറിയാൻ സാധിച്ചിട്ടുണ്ട്. ആശുപത്രി അധികാരികൾ ഉടനെ തന്നെ നിജസ്ഥിതി വെളിപ്പെടുത്താൻ സാധ്യത ഉണ്ട്.

ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ കളിക്കാരിൽ ഒരാളാണ് 50 വയസ്സ് പൂർത്തിയാക്കിയ ലാറ. ഇന്നും ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത കളിക്കാരൻ എന്ന റെക്കോർഡ് ലാറക്ക് സ്വന്തം [501 നോട് ഔട്ട് ]. ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസിന് മേൽ സ്കോർ ചെയ്ത ഏക വ്യക്തിയും ലാറ തന്നെ. 131 ടെസ്റ്റുകളും 299 ഏക ദിന മത്സരങ്ങളും അദ്ദേഹം വിൻഡീസിനായി കളിച്ചു. 1990 കാലഘട്ടത്തിൽ സച്ചിനും ലാറയുമായിരുന്നു ബാറ്റിങ്ങിലെ താരങ്ങൾ.

Leave a comment