ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ശക്തരുടെ പോരാട്ടം
ലോർഡ്സ് : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിരണ്ടാം മത്സരത്തിൽ ഇന്ന് ശ്കതരായ രണ്ട് ടീമുകൾ തമ്മിൽ മത്സരിക്കും. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ഉള്ള മത്സരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കും. മികച്ച ഫോമിൽ ഉള്ള രണ്ട് ടീമുകൾ തമ്മിലാണ് ഇന്നത്തെ മത്സരം. രണ്ട് ടീമുകളുടെയും ഏഴാം മത്സരമാണിത്.
കളിച്ച മത്സരങ്ങളിൽ ഒരു കളി മാത്രം തോറ്റ ഓസ്ട്രേലിയ മികച്ച ഫോമിലാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് പടയും, സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള ബൗളിങ് പടയും വളരെ ശക്തമാണ്. അതേപോലെ ഇംഗ്ലണ്ട് ടീമും ശക്തമാണ്. ഏതു സാഹചര്യത്തിലും പന്തെറിയാൻ പറ്റുന്ന അർച്ചറും. റൂട്ടും,റോയിയും, മോർഗനും ചേർന്ന ബാറ്റിംഗ് നിരയുമാണ് ഇംഗ്ലണ്ടിനെ ശക്തമാക്കുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോട് തോറ്റത് ഇംഗ്ലണ്ടിന് ഒരു തിരിച്ചടിയാണ്. ആറു മത്സരങ്ങളിൽ നാല് കളികൾ ജയിച്ച ഇംഗ്ലണ്ട് പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണ്.