കോപ്പ അമേരിക്ക: ജപ്പാൻ, ഇക്വഡോർ മത്സരം സമനിലയിൽ അവസാനിച്ചു
ബ്രസീൽ: കോപ്പ അമേരിക്ക ഫുട്ബാളിൽ ഇന്ന് നടന്ന ജപ്പാൻ ഇക്വഡോർ മത്സരം സമനിലയിൽ അവസാനിച്ചു. സമനില വഴങ്ങിയതോടെ ജപ്പാൻ ടൂർണമെന്റിൽ നിന്ന് പുറത്തായി. ജയിക്കാവുന്ന മത്സരം നിർഭാഗ്യം കൊണ്ടാണ് ജപ്പാന് നഷ്ട്ടമായത്.
ഇരു ടീമുകളും ഒരു ഗോൾ വീതം നേടിയ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ജപ്പാൻ ആയിരുന്നു. ജപ്പാൻ താരം ഷോയ നകജിമ ആണ് ജപ്പാന് വേണ്ടി ആദ്യ ഗോൾ നേടിയത്. എന്നാൽ മുപ്പത്തിയഞ്ചാം മിനിറ്റിൽ ഇക്വഡോർ ഗോൾ നേടി മത്സരം സമനിലയിൽ എത്തിച്ചു. പിന്നീട് കളിയുടെ അവസാന നിമിഷം ജപ്പാന് ഗോൾ നേടാനുള്ള അവസരം ലഭിച്ചിട്ടും അത് ഉപയോഗിക്കാൻ അവർക്ക് സാധിച്ചില്ല. സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഒരു പോയിന്റ് നേടിയ ജപ്പാൻ ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്. ജപ്പാൻ ഇക്വഡോർ മാസാരം സമാനല്ലയിൽ അവസാനിച്ചതോടെ ഗ്രൂപ്പ് ബിയിലെ പരാഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.