Foot Ball Top News

കോപ്പ അമേരിക്ക : ഉറുഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

June 25, 2019

author:

കോപ്പ അമേരിക്ക : ഉറുഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു

ബ്രസീൽ: ബ്രസീൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ മത്സരത്തിൽ ഉറുഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് ഉറുഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്.

ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിലി പലതവണ ഗോൾ പോസ്റ്റിന്റെ അടുത്തുവരെ എത്തിയെങ്കിലും ഗോൾ നേടാൻ ആയില്ല. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഉറുഗ്വേ മികച്ച തിരിച്ചുവരവാണ് നടത്തിയത്. എമ്പത്തിരണ്ടാം മിനിറ്റിൽ ആണ് ഗോൾ നേടിയത്. പി എസ് ജി സ്‌ട്രൈക്കർ എഡിസൺ ആണ് വിജയ ഗോൾ നേടിയത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായാണ് ഉറുഗ്വേ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചത്. നിലവിലെ ചമ്പ്യാന്മാരായ ചിലി രണ്ടാം സ്ഥാനത്താണ്.

Leave a comment