സാൻ സിറോ – ഇനി ഓർമയിയിലേക്ക് !!
രണ്ട് ലോകകപ്പ് ഫൈനലുകള്‍ക്ക് സാഷ്യം വഹിച്ച മിലാന് ക്ളബുകളുടെ ഹോം ഗ്രൗണ്ട് സാന്‍സീറോ ഇല്ലാതാവുകയാണ്. 2022 ഓടെ സാന്സീറോക്കടുത്ത് 630 മില്യൺ യൂറോ ചിലവഴിച്ചു 2022 ല്‍ പുതിയ സ്റ്റേഡിയം പണിയാനാണ് മിലാന് ക്ളബുകളുടെ തിരുമാനം. അതിന് ശേഷം സാന്‍ സീറോ സ്റ്റേഡിയം ഇല്ലാതാക്കും. 1925 ല്‍ പണികഴിപ്പിച്ച സാന്‍സീറോ ഫുട്ബോള്‍ പ്രേമികളുടെ എക്കാലത്തെയും അഭിമാനമാണ് . 1934, 1990 ലോകകപ്പ് ഫൈനലുകള്‍ അരങ്ങേറിയ സന്സീറോ 1980 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും സാഷ്യം വഹിച്ചു. ഫ്രാങ്കോ ബരോസി, മള്‍ദീനി കുടുംബം , പിര്‍ലോ, ബഫണ്, കക്ക, ലൂയിസ് സുവാരാസ്(Old ), റൊണാള്‍ഡോ , ലോതര്‍ മത്തേയിസ്, സനേട്ടി ….അങ്ങനെ അങ്ങനെ നിരവധി ഇതിഹാസങ്ങള്‍ കാണികളുടെ മനസ്സിനെ പ്രകംബനം കൊള്ളിച്ച എൈതിഹാസിക സ്റ്റേഡിയം ഓര്‍മ്മകളിലേക്ക്.