ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കൻ താരം ഇമ്രാന് താഹിറിന് റെക്കോർഡ്
ലണ്ടൻ: ഇന്നലെ നടന്ന പാകിസ്താനെതിരെയുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടെങ്കിലും സ്പിൻ ബൗളർ ഇമ്രാൻ താഹിറിന് സന്തോഷിക്കാം. ഇന്നലത്തെ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ താഹിറിന്റെ പേരിൽ പുതിയ റെക്കോർഡ് ആണ് ഉണ്ടായത്. ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡ് ആണ് ഇമ്രാൻ താഹിറിന്റെ പേരിൽ ആയത്.
ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി ഇമ്രാൻ താഹിർ ലോകകപ്പിൽ ഇതുവരെ 39 വിക്കറ്റുകൾ ആണ് നേടിയത്. 19 മത്സരങ്ങളിൽ നിന്നാണ് താഹിർ 39 വിക്കറ്റുകൾ നേടിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ അലന് ഡൊണാള്‍ഡിന്റെ റെക്കോർഡ് ആണ് പഴങ്കഥ ആയത്. 38 വിക്കറ്റുകൾ ആണ് അലൻ നേടിയത്. 25 മത്സരങ്ങളില്‍ നിന്നാണ് അലന് 38 വിക്കറ്റ് വീഴ്ത്തിയത്.