ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും
ഹാംപ്ഷയർ: ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിയൊന്നാം മത്സരത്തിൽ ഇന്ന് ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക റോസ് ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ന് ജയിക്കാനായാൽ ബംഗ്ലാദേശിന് സെമിഫൈനൽ സാധ്യത കൂടും. ആറ് മത്സരങ്ങൾ കളിച്ച ബംഗ്ലാദേശ് രണ്ട് കളികൾ ജയിച്ചിട്ടുണ്ട്. ഈ സീസണിൽ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും അവർ നള രീതിയിൽ തിളങ്ങുന്നുണ്ട്. ഓൾറൗണ്ടർ ഷാകിബ് മികച്ച പ്രകടനമാണ് ഈ സീസണിൽ പുറത്തെടുത്തത്. എന്നാൽ അഫ്ഗാന് ഇതുവരെ ഒരു കാളി പോലും ജയിക്കാൻ സാധിച്ചിട്ടില്ല. ആറ് മത്സരങ്ങളും തോറ്റ അവർ ഈ ലോകകകപ്പിൽ നിന്ന് പുറത്തായികഴിഞ്ഞു.