കോപ്പ അമേരിക്ക : അർജന്റീന ക്വാർട്ടറിൽ
ബ്രസീൽ : കോപ്പ മേരിക്കയിൽ ഇന്ന് നടന്ന മത്സരത്തിൽ അർജന്റീനക്ക് ജയം. ജയത്തോടെ അവർ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ മത്സരത്തിൽ തോൽക്കുകയും, രണ്ടാം മത്സരം സമനിലയിലുമായ അർജന്റീനക്ക് ഇന്നത്തെ മത്സരം മരണ കളി ആയിരുന്നു. ജയം അല്ലാതെ വേറെ ഒരു വഴിയും ഇല്ലാതിരുന്ന മത്സരത്തിൽ അർജന്റീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മറുപടി ഇല്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന ഖത്തറിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ അവർ ആദ്യ ഗോൾ നേടി. മാർട്ടിനസിലൂടെ ആണ് അവർ ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ നേടിയത് അഗ്യൂറോയാണ്. രണ്ടാം പകുതിയിൽ എമ്പത്തിരണ്ടാം മിനിറ്റിൽ ആണ് ഗോൾ നേടിയത്. ഖത്തർ ആദ്യ പകുതിയിൽ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും ഗോളാക്കി മട്ടൻ അവർക്ക് സാധിച്ചില്ല. ജയത്തോടെ അര്ജന്റീന ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തി.