Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം

June 23, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം

ലോർഡ്‌സ് : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മുപ്പതാം മത്സരത്തിൽ പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 309 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്‌ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടി.മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ 81 റൺസാണ് അവർ നേടിയത്.

ഇമാം-ഉൽ-ഹഖ്(44), ഫഖർ സമൻ(44),ബാബർ അസം(69), ഹാരിസ് സൊഹൈൽ(89) എന്നിവരുടെ ബാറ്റിങ് മികവിലാണ് പാകിസ്ഥാൻ 308 റൺസ് നേടിയത്. ലുങ്കി എങ്കിടി മൂന്നും, ഇമ്രാൻ താഹിർ രണ്ടും വിക്കറ്റ് നേടി.

 

Leave a comment