ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 233 റൺസ് വിജയലക്ഷ്യം
ലീഡ്സ്: ലോകകപ്പ് ക്രിക്കറ്റിലെ ഇരുവത്തിയേഴാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 233 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ബാറ്റിങ്ങിൽ വളരെ പ്രയാസപ്പെട്ട ശ്രീലങ്കയെ ഇംഗ്ലണ്ട് നിശ്ചിത അമ്പത് ഓവറിൽ 232 റൺസിന് ഒതുക്കി. ഇരു ടീമുകളുടെയും ആറാം മത്സരമാണിത്.
തുടക്കത്തിൽ മൂന്ന് റൺസിന് രണ്ട് വിക്കറ്റ് പോയ ശ്രീലങ്കയ്ക്ക് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. എയ്ഞ്ചലോ മാത്യൂസാണ് ശ്രീലങ്കയ്ക്ക് 200-ന് മുകളിൽ റൺസ് നേടിക്കൊടുത്തത്. അദ്ദേഹം പുറത്താകാതെ 85 റൺസ് നേടി. മൂന്നിന് രണ്ട് വിക്കെറ്റ് പോയ ശ്രീലങ്കയെ അവിഷ്മ ഫെര്‍ണാണ്ടോ, കുശാല്‍ മെന്ഡിസം ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും പുരട്ടഹായത്തിന് ശേഷം എയ്ഞ്ചലോ മാത്യൂസ് ഒറ്റക്കാണ് ശ്രീലങ്കകെയെ 232-ൽ എത്തിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി ജോർഫർ അർച്ചറും, മാർക്ക് വുഡും മൂന്ന് വിക്കറ്റുകൾ വീതം നേടി.