Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും

June 21, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും

ലോകകപ്പ് ക്രിക്കറ്റിലെ ഇരുവത്തിയേഴാം മത്സരത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് മത്സരം.ഇരു ടീമുകളുടെയും ആറാം മത്സരമാണിത് . ഒരു കളി മാത്രം ജയിച്ച ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ഈ സീസണിൽ അവർ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ശ്രീലങ്കയ്ക്ക് ഇതുവരെ തിളങ്ങാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ മികച്ച പ്രകടനമാണ് ഈ ശ്ലോകകപ്പിൽ ഇംഗ്ലണ്ട് കഴിച്ച വെക്കുന്നത്. ബാറ്റിങ്ങിലും, ബൗളിങ്ങിലും ടീം വളരെ ശക്തമാണ് . റൂട്ട്,റോയ്, മോർഗൻ, ബയർസ്‌റ്റോ, ബട്ലർ എന്നിവർ ഈ സീസണിലെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബൗളിങ്ങിൽ ജോർഫർ അർച്ചർ ആണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്. മികച്ച ലെങ്ങ്തിൽ എറിയുന്ന അർച്ചർ എല്ലാ കളിയിലും വിക്കറ്റ് നേടുന്നുണ്ട്.

Leave a comment