Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ബംഗ്ളദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

June 20, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ബംഗ്ളദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയാറാം മത്സരത്തിൽ ബംഗ്ളദേശിനെതിരെ ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്‌ചിത അമ്പത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 381 റൺസ് നേടി. ഡേവിഡ് വാർണറിന്റെ ഒറ്റയാൾ പോരാട്ടമാണ് ഓസ്‌ട്രേലിയയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്.

166 റൺസ് ആണ് ഡേവിഡ് വാർണർ അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ചേർന്ന ഓസ്‌ട്രേലിയക്ക് മികച്ച തുടക്കമാണ് നൽകിയത്.121 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ആരോൺ ഫിഞ്ച് 53 റൺസ് എടുത്ത് പുറത്തായി.മൂന്നാമനായി ഇറങ്ങിയ ഉസ്മാന്‍ ഖവാജക്കൊപ്പം ഡേവിഡ് വാർണർ 192 റൺസിന്റെ പാർട്ണർഷിപ്പാണ് പടുത്തുയർത്തിയത്. ഉസ്മാന്‍ ഖവാജ 89 റൺസ് നേടി.

വെടിക്കെട്ട് ബാറ്റിങ് ആണ് വാർണർ ഇന്ന് നടത്തിയത്. 147 പന്തുകളിൽ നിന്നാണ് വാർണർ 166 റൺസ് നേടിയത്. ഇതിൽ ൧൪ബൗണ്ടറിയും, അഞ്ച് സിക്‌സും ഉൾപ്പെടും. ബംഗ്ലാദേശിന് വേണ്ടി സൗമ്യ സര്‍ക്കാര്‍ മൂന്ന് വിക്കറ്റ് നേടി.

Leave a comment

Your email address will not be published. Required fields are marked *