Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യൻ താരത്തിന് പരിക്ക് അഫ്ഗാനിസ്ഥാൻ മത്സരം നഷ്ട്ടമായേക്കും

June 20, 2019

author:

ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യൻ താരത്തിന് പരിക്ക് അഫ്ഗാനിസ്ഥാൻ മത്സരം നഷ്ട്ടമായേക്കും

സതാംപ്ടണ്‍:ലോകകപ്പ് ക്രിക്കറ്റിൽ പരിക്ക് ഇന്ത്യക്ക് വീണ്ടും ഭീഷണിയാകുന്നു. പരിക്ക് മൂലം ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്തായതിന് തൊട്ട്പുറകെ മറ്റൊരു താരത്തിനും പരിക്ക് പറ്റിയതായി റിപ്പോർട്ട്. ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിനാണ് പരിക്ക് പറ്റിയിരിക്കുന്നതായ റിപ്പോർട്ടുകൾ വരുന്നത്. പരിശീലനത്തിനിടയിലാണ് താരത്തിന് പരിക്ക് പറ്റിയത്.

ശിഖർ ധവാന് പകരം പാകിസ്താനെതിരെയുള്ള മത്സരത്തിൽ പ്ലെയിങ് 11-ൽ എത്തിയ താരമാണ് വിജയ് ശാങ്കർ. പാകിസ്ഥാന്റെ രണ്ട് വിക്കറ്റുകൾ എടുക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ബാറ്റിങ് പരിശീലനത്തിനിടെ ബുംറയുടെ യോർക്കർ ബോൾ കാൽവിരലിൽ കൊണ്ടാണ് പരിക്ക് പറ്റിയത്. എന്നാൽ ഇത് സംബന്ധിച്ച ഒരു വിവരങ്ങളും ഇന്ത്യൻ ടീം പുറത്തുവിട്ടിട്ടില്ല. കാൽവിരലിന് പരിക്കേറ്റ താരം പരിശീലനം മതിയാക്കി ഗ്രൗണ്ട് വിട്ടിരുന്നു. കഴിഞ്ഞ കളിയിൽ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിനും അടുത്ത രണ്ട് കളികൾ നഷ്ട്ടമാകും.മൂന്ന് താരങ്ങൾക്ക് പരിക്ക് പറ്റിയ ഇന്ത്യൻ ടീമിന് ശനിയാഴ്ചയാണ് അടുത്ത മത്സരം. അഫ്ഗാനിസ്താനാണ് എതിരാളി.

Leave a comment