Foot Ball Top News

കോപ്പ അമേരിക്ക : സമനില കുരുക്കിൽ അർജന്റീന

June 20, 2019

author:

കോപ്പ അമേരിക്ക : സമനില കുരുക്കിൽ അർജന്റീന

ബ്രസീൽ : ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ രണ്ടാം മത്സരത്തിലും ജയം കാണാനാകാതെ അർജന്റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേ ആണ് അർജന്റീനയെ സമനിലക്കുരുക്കിൽ പെടുത്തിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ
പെനാൽറ്റിയുടെ സഹായത്തിലാണ് അർജന്റീന സമനില ഗോൾ നേടിയത്.

ഒന്നാം പകുതിയിൽ ആദ്യ ഗോൾ നേടി പരാഗ്വേ മത്സരത്തിൽ ലീഡ് നേടി. മുപ്പത്തിഏഴാം മിനിറ്റിൽ ആണ് പരാഗ്വേ താരം റിച്ചാർഡ് ആദ്യ ഗോൾ നേടിയത്. പിന്നീട അര്ജന്റീന ഗോളിനായി ശ്രമിച്ചെങ്കിലും പരാഗ്വേ എല്ലാം തടസ്സപ്പെടുത്തി. ആദ്യ പകുതി ഒരു ഗോൾ ലീഡ് നേടിയ പരാഗ്വേ മത്സരത്തിൽ മുന്നിട്ട് നിന്നു. എന്നാൽ രണ്ടാം പകുതിയിൽ അമ്പത്തിഏഴാം മിനിറ്റിൽ അര്ജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. ആ പെനാൽറ്റി സൂപ്പർ താരം മെസ്സി ഗോളാക്കി മാറ്റി. പിന്നീട് ഒരു ഗോളിനായി ഇരു ടീമും പരിശ്രമിക്കിച്ചെങ്കിലും ഗോളുകൾ നേടാൻ ഓയിൽ. രണ്ട് മാസ്ററങ്ങൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പ് ബിയിൽ അര്ജന്റീന നാലാം സ്ഥാനത്താണ്.

Leave a comment