ലോകകപ്പ് ക്രിക്കറ്റ്: ബംഗ്ളദേശിനെതിരെ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുത്തു
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിയാറാം മത്സരത്തിൽ ഇന്ന് ഓസ്ട്രേലിയ ബംഗ്ലാദേശിനെ നേരിടും. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. മാര്‍ക്കസ് സ്റ്റോയിനസ് ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തി. ഇരു ടീമുകളുടെയും ആറാം മത്സരമാണിത്. അഞ്ച് കളികളിൽ നാല് കളികളും ജയിച്ച ഓസ്ട്രേലിയ ഇന്ന് ജയിച്ചാൽ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തും.
ഓസ്ട്രേലിയക്കാണ് ജയിക്കാൻ സാധ്യതയെങ്കിലും കഴിഞ്ഞ കളിയിൽ വിൻഡീസിനെ തോൽപ്പിച്ച ബംഗ്ലാദേശ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഷാകിബ് ബാറ്റിങ്ങിലും, ബൗളിങ്ങിലും മികച്ച ഫോം നേടി കഴിഞ്ഞു. രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്ന് ഇറങ്ങിയത്. മൊസാഡെക്കിന് പകരം സാബിര്‍ റഹ്മാനും,സൈഫുദ്ദീന് പകരം റൂബല്‍ ഹൊസൈനും ആണ് ഇന്ന് പ്ലെയിങ് 11-ൽ ഉള്ളത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്ട്രേലിയ രണ്ട് ഓവറിൽ 9 റൺസ് എടുത്തിട്ടുണ്ട്. ആരോൺ ഫിഞ്ചും(4), ഡേവിഡ് വാർണറുമാണ്(5) ക്രീസിൽ.