Foot Ball Top News

കോപ്പ അമേരിക്ക : കൊളംബിയക്ക് ജയം

June 20, 2019

author:

കോപ്പ അമേരിക്ക : കൊളംബിയക്ക് ജയം

ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാളിൽ ഇന്ന് നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ കൊളംബിയ ഖത്തറിനെ തോൽപ്പിച്ചു. മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് ഖത്തറിനെ തോൽപ്പിച്ചത്. ജയത്തോടെ കോളമ്ബിയ പോയ്ന് നിലയിൽ ഒന്നാമതെത്തി.

ഡുവാൻ ആണ് കൊളംബിയയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ആക്രമിച്ച് കളിച്ച കൊളംബിയ എമ്പത്തിയാറാം മിനിറ്റിൽ വിജയ ഗോൾ നേടി. ഖത്തറിന്റെ ആദ്യ കളി സമനിലയിൽ അവസാനിച്ചിരുന്നു. മത്സരത്തിൽ ഖത്തറിന് 4 യെല്ലോ കാർഡുകൾ ലഭിച്ചു.

Leave a comment