കോപ്പ അമേരിക്ക : ബ്രസീൽ വെനിസ്വേല മത്സരം സമനിലയിൽ അവസാനിച്ചു
ബ്രസീൽ: ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിൽ ഇന്ന് നടന്ന ബ്രസീൽ വെനിസ്വേല മത്സരം സമനിലയിൽ അവസാനിച്ചു. ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. ഗ്രൂപ്പ് എയിൽ ഇന്ന് നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകൾ നേടാൻ ആയില്ല. ആദ്യ മത്സരം ജയിച്ച ബ്രസീൽ നാല് പോയിന്റോടെ ഗ്രുപ്പിൽ ഒന്നാം സ്ഥാനത്തെത്തി.
രണ്ടാം ജയം നേടി ഇറങ്ങിയ ബ്രസീലിന് ഇന്ന് ജയിക്കാൻ സാധിച്ചില്ല. മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിരവധി അവസരങ്ങൾ അവർക്ക് ലഭിച്ചിരുന്നു. മൂന്ന് യെല്ലോ കരടുകൾ ആണ് മത്സരത്തിൽ ഉണ്ടായത്. ഒമ്പത് കോർണറുകൾ ആണ് ബ്രസീലിന് ലഭിച്ചത് എന്നാൽ ഇതിലൂടെ ഗോളുകൾ നേടാൻ അവർക്കായില്ല. ബ്രസീലിന്റെ അടുത്ത മത്സരം ഞായറാഴ്ചയാണ്.