Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ

June 18, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഇംഗ്ലണ്ട് ശക്തമായ നിലയിൽ

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിനാലാം മത്സരത്തിൽ ഇന്ന് ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ നേരിടും. ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടമായി. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 36 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് എടുത്തിട്ടുണ്ട്. റൂട്ടും, മോർഗാനുമാണ് ക്രീസിൽ. റൂട്ട് അർധശതകം നേടി. വിൻസ്, ജോണി ബെയർ‌സ്റ്റോ
എന്നിവരുടെ വിക്കറ്റ് ആണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. ജോണി ബെയർ‌സ്റ്റോ 90 റൺസ് നേടി.

ഇരു ടീമുകളുടെയും അഞ്ചാം മത്സരമാണിത്. ഇതുവരെ ഒരു കളിപോലും ജയിക്കാത്ത അഫ്ഗാന് ഇന്നത്തെ കളി നിർണായകമാണ്. നാല് കളികളിൽ ഒരു കളി മാത്രം തോറ്റ ഇംഗ്ലണ്ട് ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ചാൽ അവർ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തും.

Leave a comment