Cricket cricket worldcup

കുൽദീപിന്റെ പ്രകടനം ഇന്ത്യൻ അധിപധ്യത്തിന്റെ സംക്ഷിപ്‌തരൂപം

June 17, 2019

കുൽദീപിന്റെ പ്രകടനം ഇന്ത്യൻ അധിപധ്യത്തിന്റെ സംക്ഷിപ്‌തരൂപം

ഐപിൽ ൽ ഫോം കണ്ടെത്താൻ പാടുപെടുന്ന കുൽദീപിന്റെ മുഖം ഓരോ ഇന്ത്യൻ ആരാധകർക്കും ആശങ്ക നൽകിയിരുന്നു ഒരുപാട്, അവിടെ സ്വന്തം ഐപിൽ ടീമിന്റെ കൊടി നോക്കാതെ ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചിരുന്നു ചിരിക്കുന്ന കുൽദീപിന്റെ മുഖം

മോശം ഫോമിലൂടെയുള്ള ആ യാത്രയിൽ ടീമിൽ സ്ഥാനം ലഭിക്കാതെ വന്നപ്പോൾ, രോഹിതും കോഹ്‌ലിയും ഒരുപാട് മോട്ടിവേറ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു ഇദ്ദേഹത്തെ, അതെ നമ്മൾ ആരാധകരെ പോലെ അവർക്കും അറിയാം, ആ ചൈനമാന്റെ വില, മിഡിൽ ഓവറുകളിൽ വരാനിരിക്കുന്ന വിശ്വകപ്പിൽ ആ ഇടതു കയ്യൻ എത്രത്തോളം അത്യാവശ്യമാണെന്നുള്ളതും

അതെ അദ്ദേഹം മടങ്ങിഎത്തിയിരിക്കുന്നു പിടി തരാതെ മുന്നേറിയ ബാബർ അസാമിനെയും, ഫക്കർ സമാനെയും മടക്കിയയച്ച ആ ബോളുകൾ ഇന്ത്യയെ കളിയിലേക്ക് മടക്കി കൊണ്ടു വന്നിരിക്കുന്നു. രൂപത്തിൽ ചെറുതായിരിക്കും ആ മനുഷ്യൻ പക്ഷെ അദ്ദേഹത്തിന് വലിയൊരു ഹൃദയമുണ്ട് സ്വന്തം രാജ്യം തകർച്ചയെ നേരിടുമ്പോൾ ഏത് പ്രതിസന്ധികളും മറികടന്ന് വരാനുള്ള ചങ്കുറപ്പുണ്ട്…….

Leave a comment

Your email address will not be published. Required fields are marked *