Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റിൻഡീസ് 212 ഓൾഔട്ട്

June 14, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : വെസ്റ്റിൻഡീസ് 212 ഓൾഔട്ട്

സതാംപ്റ്റണ്‍: ലോകകപ്പ് ക്രിക്കറ്റിലെ ഇന്നത്തെ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ വിൻഡീസ് 212 റൺസിന് ഓൾഔട്ട് ആയി. ഇംഗ്ലണ്ട് പേസർമാരുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ വിൻഡീസ് തകർന്ന് അടിയുകയായിരുന്നു. 44.4 ഓവറിൽ വിൻഡീസ് 212 റൺസിന് ഓൾഔട്ട് ആയി.

ടോസ് നേടിയ ഇംഗ്ലണ്ട് വിൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. നാല് റൺസ് എടുത്തപ്പോൾ തന്നെ വിൻഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ട്ടമായി. പിന്നീട് വന്ന എല്ലാവരും കൃത്യമായ ഇടവേളകളിൽ പുറത്തായി. നിക്കോളാസ് മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്. താരം 78 പന്തിൽ 63 റൺസ് എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി അർച്ചറും, വുഡും മൂന്ന് വിക്കറ്റുകൾ നേടി, ജോ റൂട്ട് രണ്ട് വിക്കറ്റ് നേടി.  ഗെയിൽ(36), എവിൻ ലൂയിസ്(2), ഹോപ്(11), ഷിംറോൺ (39), ഹോൾഡർ(9), റസ്സൽ(21), കാർലോസ് ബ്രാത്‌വൈറ്റും(14) എന്നിവർക്ക് കാര്യമായി കളിക്കാൻ സാധിച്ചില്ല.

Leave a comment