Foot Ball Top News

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് നാളെ കിക്ക്‌ ഓഫ്

June 14, 2019

author:

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് നാളെ കിക്ക്‌ ഓഫ്

ബ്രസീൽ : നാളെ മുതൽ ബ്രസീലിൽ ഫുട്ബാൾ മാമാങ്കം. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന് നാളെ ബ്രസീലിൽ ആരംഭിക്കും. നാളെ രാവിലെ ആണ് ആദ്യ മത്സരം. ഉദ്ഘാടന മൽസരത്തിൽ ബ്രസീൽ ബൊളീവിയയെ നേരിടും. നിലവിലെ ജേതാക്കൾ ചിലി ആണ്.

സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക തുടക്കം 1916-ൽ ആണ് നടന്നത്. ഇത്തവണ 12 ടീമുകളാണ് മത്സരിക്കുന്നത്. സാവോ പൗലോയില്‍ ആണ് ആദ്യ മത്സരം നടക്കുന്നത്. ജൂലൈ ഏഴ് വരെ ആണ് മത്സരങ്ങൾ.

ആദ്യ മത്സരത്തിൽ ബ്രസീൽ ബൊളീവിയയെ ആണ് നേരിടുന്നത്. ഇത്തവണ ബ്രസീൽ താരം നെയ്മർ കോപ്പ അമേരിക്ക കളിക്കില്ല. പരിക്കിനെ തുടർന്നാണ് നെയ്മർ പുറത്തായത്. നാളെ രാവിലെ ഇന്ത്യൻ സമയം ആറ് മണിക്കാണ് ആദ്യ മത്സരം നടക്കുന്നത്.

ബ്രസിൽ, ബൊളീവിയ, പെറു, വെനിസ്വേല, അർജന്റീന, കൊളംബിയ,പരാഗ്വേ, ചിലി, ഇക്വഡോർ, ജപ്പാൻ, ഉറുഗ്വേ എന്നീ രാജ്യങ്ങളാണ് കോപ്പ അമേരിക്കയിൽ പങ്കെടുക്കുന്നത്.

Leave a comment