Cricket Top News

രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി തുടരും

June 14, 2019

author:

രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി തുടരും

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി വീണ്ടും തുടരും. അദ്ദേഹത്തിന്റെ കരാർ ബിസിസിഐ ലോകകപ്പ് മത്സരങ്ങൾ തീരുന്നത് വരെയാണ് നീട്ടിയത്. രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ആണ് നീട്ടിയത്. അടുത്ത 45 ദിവത്തേക്കാണ് നീട്ടിയിരിക്കുന്നത്. അതിനുശേഷം കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് പുതിയ പരിശീലകനെ നിയമിക്കും.

ബോളിംഗ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിംഗ് പരിശീലകൻ ആർ ശ്രീധർ, ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ എന്നിവരാണ് രവി ശാസ്ത്രിയുടെ കൂടെയുള്ളവർ. അനിൽ കുംബ്ലെ രാജിവെച്ചതിന് ശേഷം ആണ് രവി ശാസ്ത്രി 2017-ൽ ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റത്.

Leave a comment