അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ ഫൈനലിൽ
പോളണ്ട്: ഫിഫ അണ്ടർ 20 ലോകകപ്പിൽ ഉക്രൈൻ ആദ്യമായി ഫൈനലിൽ എത്തി. ഇറ്റലിയെ തോൽപ്പിച്ചാണ് ഉക്രൈൻ ഫൈനലിൽ എത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഉക്രൈൻ ഇറ്റലിയെ തോൽപ്പിച്ചത്.
അറുപത്തിയഞ്ചാം മിനിറ്റിലാണ് ഉക്രൈൻ വിജയ ഗോൾ നേടിയത്. ബുലെറ്റ്സ ആണ് വിജയ ഗോൾ നേടിയത്. മത്സരത്തിൽ ആധിപത്യം ഇറ്റലിക്കായിരുന്നു എന്നാൽ ഗോൾ നേടണ അവർക്ക് ആയില്ല. ആദ്യ ഗോൾ നേടിയത്തിന് ശേഷം ഉക്രൈൻ താരം പോപോവീന് ചുവപ്പ് കാർഡ് ലഭിച്ചു. തൊണ്ണൂറ്റിയഞ്ചാം മിനിറ്റിൽ ഇറ്റലി ഒരു ഗോൾ നേടിയിരുന്നു എന്നാൽ റഫറി അത് ഫൗൾ വിളിച്ചു റിവ്യൂ നോക്കിയാണ് റഫറി ഫൗൾ വിളിച്ചത്.