ശ്രീലങ്ക ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരം മഴ മൂലം ഉപേക്ഷിച്ചു
ലോകകപ്പ് ക്രിക്കറ്റിലെ പതിനാറാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള മത്സരമാണ് ഒരു ബോൾ പോലും എറിയാനാകാതെ ഉപേക്ഷിച്ചത്. ഇന്നലെയും മഴ മൂലം കളി ഉപേക്ഷിച്ചിരുന്നു. ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
ഇത് നാലാം തവണ ആണ് മഴ ലോകകപ്പിന്റെ രസം കളയുന്നത്. മൂന്ന് കളികളിൽ ഒരു കളി മാത്രം ജയിച്ച ശ്രീലങ്കയ്ക്കും, ബംഗ്ലാദേശിനും ഇന്നത്തെ മത്സരം വളരെ അനിവാര്യം ആയിരുന്നു. എന്നാൽ മഴ കാരണം ഇരു ടീമുകൾക്കും ഒരോ പോയിന്റ് ആണ് ലഭിക്കുന്നത്. ശ്രീലങ്കയുടെയും, അഫ്ഗാന്റെയും അടുത്ത മത്സരം ഇനി ജൂൺ 15 ആണ്. ശ്രീലങ്ക ഓസ്ട്രേലിയയെയും, അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെയും ആണ് നേരിടുന്നത്.