വനിത ലോകകപ്പ് ഫുട്ബാൾ ആദ്യ ജയം ജർമ്മനിക്ക്
ഫ്രാൻസ് : ഫ്രാൻസിൽ നടക്കുന്ന വനിത ലോകകപ്പ് ഫുട്ബാളിന് ഇന്നലെ തുടക്കമായി. ആദ്യ മത്സരത്തിൽ ജർമനി ചൈനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ചൈനയെ ജർമനി തോൽപ്പിച്ചത്. ആദ്യ പകുതിയിൽ രണ്ട് ടീമുകളും നല്ല രീതിയിൽ കളിച്ചെങ്കിലും ഗോളുകള നേടാൻ ആയില്ല. രണ്ടാം പകുതിയിൽ അറുപത്തിയാറാം മിനിറ്റിൽ ജർമനി താരം ഗിയൂലിയ വിജയ ഗോൾ നേടി.