അണ്ടർ 20 ലോകകപ്പിൽ ഇക്വഡോറിന് ജയം
പോളണ്ട്: അണ്ടർ 20 ഫിഫ ലോകകപ്പിൽ ഇക്വഡോർ അമേരിക്കയെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ അമേരിക്കയെ തോൽപ്പിച്ചത്. ജയത്തോടെ ഇക്വഡോർ സെമി ഫൈനലിൽ എത്തി. ഇക്വഡോറിന് വേണ്ടി സിഫുയിന്റസ്,എസ്പിനോസ് ആണ് ഗോളുകൾ നേടിയത്. മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ ആണ് നേടിയത്. വിയയിലൂടെയാണ് അമേരിക്ക ആശ്വാസ ഗോൾ നേടിയത്.