Cricket cricket worldcup Editorial

രസം കൊല്ലികളായി അമ്പയറിങ് പിഴവുകൾ

June 8, 2019

രസം കൊല്ലികളായി അമ്പയറിങ് പിഴവുകൾ

നോട്ടിങ്ഹാം : ക്രിക്കറ്റ് മാന്യരുടെ കളിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സ്ലെഡ്ജിങ് പോലെയുള്ള അഭാസങ്ങൾ പലപ്പോഴും ആവേശങ്ങളാകാറെയുള്ളുവെങ്കിലും ഒരു മാന്യമായ പ്രവൃത്തിയായി ക്രിക്കറ്റിൽ ആരും അതിനെ പരിഗണിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഇതാ , അമ്പയർമാരുടെ മോശം തീരുമാനങ്ങൾ ക്രിക്കറ്റ് ലോകത്തെ വീണ്ടും ചൊടിപ്പിക്കുന്നു. ലോകകപ്പ് പോലുള്ള ബിഗ്_ടിക്കറ്റ് മത്സരങ്ങളിൽ ഇത്തരം പിഴവുകൾക്ക് ടീമുകൾക്ക് വലിയ വിലകൊടുക്കേണ്ടിവരുന്നു.

വെസ്റ്റിൻഡീസ് – ഓസ്‌ട്രേലിയ മത്സരത്തിൽ ബിഗ് ഹിറ്റർ ക്രിസ് ഗെയിലിനാണ് അമ്പയർ ക്രിസ് ഗഫാനിയുടെ ‘ക്രൂരമായ വിനോദം’ വിനയായിമാറിയത്. 3 തവണയാണ് ഡി ആർ എസ് തീരുമാനം ആവശ്യമായി വന്നത്. എന്നാൽ 2 തവണയും അതി ജീവിച്ച ഗെയിൽ മൂന്നാമത്തെ തവണ പുറത്താവുകയായിരുന്നു. പക്ഷെ , പുറത്തായതിന് തൊട്ട് മുൻപത്തെ പന്ത് നോബാൾ ആയിരുന്നുവെങ്കിലും അമ്പയർ അത് ശ്രദ്ധിച്ചിരുന്നില്ല. ഫലത്തിൽ ഗെയിൽ പുറത്തായത് ഫ്രീഹിറ്റ് ബൗളിൽ ആയിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ ഒരുപക്ഷേ 15 റണ്സിന് കൈവിട്ട മത്സരഫലം ഒരു പക്ഷെ കരീബിയൻസിന് അനുകൂലമായേനെ. അർഹിച്ച വിജയം നഷ്ടപ്പെടുന്നത് മാത്രമല്ല , ക്രിക്കറ്റിന്റെ സൗന്ദര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് പലപ്പോഴും.

Leave a comment