Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം

June 6, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം

നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ വിൻഡീസിന് 289 റൺസ് വിജയലക്ഷ്യം . ടോസ് നേടി വെസ്റ്റിൻഡീസ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 288-ന് അവസാനിച്ചു. 147-ന് ആറ് എന്ന നിലയിൽ നിന്ന് ഓസ്‌ട്രേലിയയെ സ്മിത്തും,നഥാൻ കൗൾട്ടർ നൈലും ചേർന്നാണ് 250 കടത്തിയത്. സ്മിത്ത് 73 റൺസും, നഥാൻ കൗൾട്ടർ നൈൽ 92 റൺസും നേടി.

രണ്ടാമത്തെ ഓവറിൽ തന്നെ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കെറ്റ് വീണ് കൊണ്ടിരുന്നു. ആരോൺ ഫിഞ്ച്(6),ഡേവിഡ് വാർണർ(3), ഉസ്മാൻ ഖവാജ(13), ഗ്ലെൻ മാക്സ്വെൽ(0), മാർക്കസ് സ്റ്റോയിനിസ്(19), അലക്സ് കാരി(45) എന്നിവർ ആദ്യം തന്നെ പുറത്തായ. ഏഴാം വിക്കറ്റിൽ സ്മിത്തും,നഥാൻ കൗൾട്ടർ നൈലും ചേർന്ന് നടത്തിയ 102 റൺസിന്റെ പാർട്ണർഷിപ്പാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്.

Leave a comment