നെയ്‌മർ ഇല്ലാതെ കോപ്പ അമേരിക്കയിൽ ബ്രസീൽ
ജൂൺ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ താരം നെയ്മർ കളിക്കില്ല. പരിക്കിനെത്തുടർന്ന് താരത്തിന് ഈ സീസൺ കളിക്കാൻ പറ്റില്ല. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ ആണ് നെയ്മറിന് പരിക്ക് പറ്റിയത്. കണങ്കാലിനാണ് പരിക്ക് പറ്റിയത്. വേദന കൊണ്ട് പുളഞ്ഞ നെയ്‌മർ കരഞ്ഞുകൊണ്ടാണ് കളിക്കളം വിട്ടത്. പരിക്ക് മാറാൻ സമയം എടുക്കും എന്നതിനാൽ കോപ്പ അമേരിക്കയിലെ ഒരു മത്സരത്തിലും താരത്തിന് കളിക്കാൻ പറ്റില്ല.