Foot Ball Top News

കിങ്‌സ് കപ്പ് : മൂന്നാം സ്ഥാനത്തിനുള്ള ഇന്ത്യയുടെ പോരാട്ടം ജൂൺ എട്ടിന്

June 6, 2019

author:

കിങ്‌സ് കപ്പ് : മൂന്നാം സ്ഥാനത്തിനുള്ള ഇന്ത്യയുടെ പോരാട്ടം ജൂൺ എട്ടിന്

ആദ്യ മത്സരം കുറാസോവോയോട് തോറ്റ ഇന്ത്യക്ക് മൂന്നാം സ്ഥാന ലഭിക്കുന്നതിനുള്ള മത്സരം ജൂൺ എട്ടിന് നടക്കും. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കുറാസോവോയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തോറ്റത്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ വിയറ്റ്നാം തായ്‌ലാന്റിനെ തോൽപ്പിച്ചിരുന്നു.മൂന്നാം സ്ഥാനത്തിനായി ഇന്ത്യയും, തായ്‌ലാന്റുമാണ് ഏറ്റുമുട്ടുന്നത്. ജൂൺ എട്ടിന് ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം.

Leave a comment