അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ നിന്ന് അര്‍ജന്റീന പുറത്ത്
പോളണ്ട്:അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അര്‍ജന്റീനയെ മാലി തോൽപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മാലി ജയിച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ നേടി സമനിലയിൽ എത്തിയതിനെ തുടർന്ന് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് മാലി ജയിക്കുകയായിരുന്നു.