Cricket cricket worldcup Top News

ലോകകപ്പ് ക്രിക്കറ്റ് : വിൻഡീസിനെതിരെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ

June 6, 2019

author:

ലോകകപ്പ് ക്രിക്കറ്റ് : വിൻഡീസിനെതിരെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ

നോട്ടിങ്ങാം: ലോകകപ്പ് ക്രിക്കറ്റിൽ വിൻഡീസിനെതിരെ ഓസ്‌ട്രേലിയയുടെ നില പരുങ്ങലിൽ. ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകൾ നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഓസ്‌ട്രേലിയ 35.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 180 എന്ന നിലയിലാണ്. സ്മിത്തും(51), നഥാൻ കൗൾട്ടർ നൈലുമാണ്(22) ക്രീസിൽ.

ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാമത്തെ ഓവറിൽ തന്നെ ഓസ്‌ട്രേലിയയുടെ ആദ്യ വിക്കറ്റ് വീണു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കെറ്റ് വീണ് കൊണ്ടിരുന്നു. ആരോൺ ഫിഞ്ച്(6),ഡേവിഡ് വാർണർ(3), ഉസ്മാൻ ഖവാജ(13),
ഗ്ലെൻ മാക്സ്വെൽ(0), മാർക്കസ് സ്റ്റോയിനിസ്(19), അലക്സ് കാരി(45) എന്നിവരുടെ വിക്കറ്റുകൾ ആണ് നഷ്ടമായത്. ഷെൽഡനും, റസ്സലും രണ്ട് വിക്കറ്റ് വീതം നേടി

Leave a comment