ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ന് രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കും
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ഇന്ന് രണ്ട് പുരുഷ ഡബിൾസ് മത്സരങ്ങൾ നടക്കും. സെമിഫൈനലിലേക്കുള്ള മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ സെർബിയയുടെ ലജോവിക്ക് / ജാങ്കോ ടിപ്സാരേവിക് ജർമനിയുടെ ആന്ദ്രേസ് മൈസ്/കെവിൻ ക്രെറിയറ്റ്സ് സഖ്യത്തെ നേരിടും. ഇന്ത്യൻ സമയം 5:15 ആണ് മത്സരം ആരംഭിക്കുന്നത്.
രണ്ടാം മത്സരത്തിൽ ഫ്രാൻസിന്റെ ഫാബ്രിസ് മാർട്ടിൻ / ജെർമി ചാർഡി സഖ്യം രാജീവ് റാം / ജോ സാലിസ്ബറി സഖ്യത്തെ നേരിടും. രണ്ടാം മത്സരം 6:30 ആണ് ആരംഭിക്കുന്നത്.