സന്നാഹമത്സരത്തിൽ ഇന്ത്യയുടെ എല്ലാ സന്നാഹവും തകർന്നു: കിവീസിന് വിജയം
ലോകകപ്പിന് മുന്നോടിയായി നടന്ന ഇന്ത്യ-ന്യൂസിലാൻഡ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് തോൽവി.6 വിക്കറ്റിനായിരുന്നു വിജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 39.2 ഓവറിൽ 179 റൺസിന് ഓൾ ഔട്ടായി.180 റൺസ് വിജയലക്ഷ്യം 77 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് അത്ര പന്തിയല്ലായിരുന്നു ബാറ്റിംഗ്.തുടക്കത്തിൽ തന്നെ ശിഖർ ധവാനും രോഹിത്തിനെയും ബോൾട് മടക്കി.ഇരുവരും രണ്ടു റൺസ് ആണ് നേടിയത്.അപ്പോൾ തന്നെ ഇന്ത്യ സമ്മർദ്ദത്തിലായി.അതിൽ നിന്നും കരകയറാൻ നോക്കിയെങ്കിലും വേഗമേറിയ പന്തുകൾക്കു മുൻപിൽ പിടിച്ചു നിൽക്കാനായില്ല.ഇന്ത്യൻ നിരയിൽ 5 പേരാണ് രണ്ടക്കം കണ്ടത്.50 പന്തിൽ 54 റൺസ് നേടിയ രവീന്ദ്ര ജഡേജയുടെ ചെറുത്ത്നിൽപ്പാണ് സ്കോർ ഇത്രെയെങ്കിലും എത്തിച്ചത്.ഹർദിക് പാണ്ഡ്യ 30 റൺസ് നേടിയപ്പോൾ കോഹ്ലി 18 ഉം കുൽദീപ് യാദവ് 19 റൺസും നേടി.ധോണി 17 റൺസ് നൽകി.പാണ്ഡ്യാക്ക് ശേഷം ഇന്ത്യക്ക് വേണ്ടി കൂടുതൽ റൺസ് സംഭാവന നൽകിയത് ന്യൂസിലാൻഡ് ബൗളർമാരാണ്.24 റൺസ് ആണ് എക്സ്ട്രാസ്.ന്യൂസിലണ്ടിന് വേണ്ടി ട്രെന്റ് ബോൾട് നാല് വിക്കറ്റ് നേടിയപ്പോൾ നിഷാം 3 വിക്കറ്റ് നേടി.ടിം സൗത്തീ, കോളിൻ ടെ ഗ്രാൻഡ്സ്ഹോം,ഫെർഗുസൺ എന്നിവർ ഓരോ വിക്കറ്റ് നേടി.
180റൺസ് എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡിനു തുടക്കത്തിൽ പ്രഹരമേല്പിക്കാൻ ബുംറ ശ്രമിച്ചു.മുൻറോയെ തുടക്കത്തിൽ തന്നെ മടക്കി.പക്ഷെ പിന്നാലെയെത്തിയ വില്യംസനും ഗുപ്ടിലും ചേർന്ന് സ്കോർ ഉയർത്തി.ഗുപ്റ്റിൽ 22 റൺസ് നേടി.റോസ് ടെയ്ലറും അർധസെഞ്ചുറി നേടി.75 പന്തിൽ നിന്നും 71 റൺസ്.കെൻ വില്യംസൺ 67 റൺസ് നേടി.ഇന്ത്യൻ ബൗളെർമാർക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.ഇത്രെയും ചെറിയ സ്കോർ ഡിഫൻഡ് ചെയ്യാൻ ഇന്ത്യൻ ബൗളർമാർ മികച്ച ബൗളിങ് നടത്തി.പക്ഷെ ഫലമുണ്ടായില്ല.വളരെ കുറച്ചു വീതം റൺസ് ആണ് വിട്ടുകൊടുത്തത്.ബുംറ,ഹർദിക്,ജഡേജ,ചഹാൽ എന്നിവർ ഓരോ വിക്കറ്റ് നേടി.