ക്രിസ്റ്റ്യൻ പുലിസിച്ഛ് – ഈ വർഷം ചെൽസി സ്വന്തമാക്കിയ ആദ്യ പ്രതിഭ
തങ്ങളുടെ പുതിയ സീസൺ ഗംഭീരമാക്കാൻ ചെൽസി. അമേരിക്കൻ യുവ തരാം ക്രിസ്റ്റ്യൻ പുലിസിച്ചിനെ ബൊറൂസിയ ഡോട്ട്മണ്ടിൽ നിന്ന് 64 മില്യൺ യുറോ കൊടുത്ത് സ്വന്തമാക്കിയാണ് വർത്തകിൽ ഇടം നേടിയത്. ഈഡൻ ഹസാഡ് ചെൽസി വിട്ട് പോകാനിരിക്കെ അദ്ദേഹത്തിന് പറ്റിയ പകരക്കാരനെ തന്നെയാണ് അവർ കളത്തിൽ ഇറക്കിയത്. വെറും 20 വയസ്സ് മാത്രം പ്രായമുള്ള പുലിസിച്ഛ് ഫുട്ബോൾ പണ്ഡിതരുടെയും ആരാധകരുടെയും മനം ഇതിനോടകം കവർന്നു കഴിഞ്ഞിരിക്കുന്നു.
2016 മുതൽ ഡോട്ട്മമണ്ട് ടീമിന്റെ അഭിവാജ്യ ഘടകമാണ് പുലിസിച്ഛ്. പരുക്കുകൾ അലട്ടിയ ഈ സീസണിലും 7 ഗോളും 5 അസിസ്റ്റും ബൊറൂസിയക്കായി ഈ അമേരിക്കൻ താരം നേടി. ബയേൺ മ്യൂണിച്ചിന്റെ കഴുക കണ്ണുകളിൽ നിന്നാണ് ചെൽസി ഈ താരത്തെ റാഞ്ചിയത്. എന്നിരുന്നാലും ഹസാർഡിന്റെ വിടവ് പുലിസിച്ചിന് നികത്താൻ പറ്റുവോ എന്ന് കണ്ടിരുന്നു കാണണം.