കടുത്ത തീരുമാനങ്ങളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ലോകകപ്പ് തുടങ്ങും മുൻപ് തന്നെ കടുത്ത തീരുമാനമെടുത്ത് പി സി ബി.കുടുംബാംഗങ്ങളെയും,ഭാര്യമാരെയും,കാമുകിമാരെയും താരങ്ങൾക്കൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. സാധാരണ വിദേശ പരമ്പരകളിൽ കളിക്കാരുടെ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ പിസിബി അനുവദിക്കാറുണ്ട്. ലോകകപ്പിൽ നിന്ന് താരങ്ങളുടെ ശ്രദ്ധ മാറാതിരിക്കാനാണ് ഇത്തരത്തിലുള്ള വിചിത്രമായ തീരുമാനങ്ങൾ എടുത്തത്.ഇത് വരെ താരങ്ങളുടെ ഒന്നും പ്രതികരണം ഇതിനെ പറ്റി വന്നിട്ടില്ല.ഇത് എത്രത്തോളം വിമർശനങ്ങൾക്ക് വഴി വെക്കും എന്നത് വരും ദിവസങ്ങളിൽ അറിയാം.