പെപ് ഗാർഡിയോള യുവന്റസിലേക്കു – റൊണാൾഡോയുമായി ചാമ്പ്യൻസ് ലീഗ് അടിക്കുമോ ?
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗാർഡിയോള ഇറ്റലിയിലേക്ക് കൂടു മാറാൻ പദ്ധതിയിട്ടെന്ന് ഇറ്റാലിയൻ പത്രമാധ്യമമായ എ.ജി.ഐ. പ്രസിദ്ധീകരിച്ചു. ജൂൺ മാസം 16 നു അന്ത്യമതീരുമാനം അറിയാൻ പറ്റും എന്നും അവർ രേഖപ്പെടുത്തി.
മാഞ്ചസ്റ്റർ സിറ്റിയിൽ മൂന്ന് വർഷമായി പ്രവർത്തിച്ചു വരുന്ന ഗാർഡിയോള സിറ്റിയെ രണ്ടു തവണ ഇംഗ്ലീഷ് ചാമ്പ്യന്മാരാക്കി. ഈ സീസണിൽ ലീഗിന്റെ കൂടെ ഇ.ഫ്.ൽ. കപ്പും ഫ്.എ. കപ്പും അടിച്ചു ഡൊമസ്റ്റിക് ട്രെബിൽ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീം എന്ന ഘ്യതിയും സിറ്റിക്ക് നേടി കൊടുത്തു. എന്നാൽ അവരെ യൂറോപ്യൻ ചാമ്പ്യന്മാരാക്കുക എന്ന ലക്ഷ്യം സാധിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ആ ലക്ഷ്യത്തിനു വേണ്ടി തന്നെയാണ് ഖത്തർ ഉടമകൾ ഗാർഡിയോളയെ ബയേൺ മ്യൂണിച്ചിൽ നിന്നും മാഞ്ചസ്റ്ററിൽ എത്തിച്ചത്. അത് പൂർത്തിയാകാതെ പോകുന്നത് ഒളിച്ചോട്ടമല്ലേ എന്ന് പലരും ഈ വാർത്ത കേട്ടതിനു ശേഷം ചോദിച്ചു തുടങ്ങിയിരിക്കുന്നു.
യൂറോപ്യൻ ചാമ്പ്യന്മാരാകാൻ വേണ്ടിയാണ് അല്ലെഗ്രിയെ തഴഞ്ഞു ഗാർഡിയോളയെ എടുക്കാൻ യുവന്റസ് തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായി ഏഴു തവണ ഇറ്റാലിയൻ ചാമ്പ്യന്മാരായ അവർക്ക് പക്ഷെ ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ പോലെ തന്നെ അടിപതറുന്നു. 2017 ൽ ഫൈനൽ വരെ എത്തിയ അവർ റയൽ മാഡ്രിഡിനോട് തോറ്റു രണ്ടാം സ്ഥാനക്കാരായിരുന്നു. ഈ സീസണിൽ റൊണാൾഡോയെ മാഡ്രിഡിൽ നിന്ന് ഇറക്കിയിട്ടും ക്വാർട്ടർ ഫൈനലിൽ പുറത്താക്കുക ഉണ്ടായി.
ഏതായാലും മെസ്സിയുമായി ചാമ്പ്യൻസ് ലീഗ് അടിച്ച ഗാർഡിയോള റൊണാൾഡോയുമായി അടിക്കുമോ എന്ന് കണ്ടറിയണം.