സ്കോട്ലൻഡിനു മേൽ ആധികാരിക വിജയം,പരമ്പര സ്വന്തമാക്കി ശ്രീലങ്ക
ലോക കപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ പരമ്പര വിജയവുമായി ശ്രീലങ്ക. സ്കോട്ലൻഡിനെ 35 റൺസിന് പരാജയപ്പെടുത്തിയ അവർക്കു പരമ്പരയും സ്വന്തം. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നേടിയ സ്കോട്ലൻഡ് ശ്രീലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർമാരായ ഫെർണാഡോയുടെയും [74] കരുണരടനയുടെയും [75] മികച്ച പ്രകടനത്തിന്റെ സഹായത്തോടെ 322 എന്ന ഭേദപ്പെട്ട സ്കോർ സ്വന്തമാക്കി. കൂറ്റൻ സ്കോർ പിന്തുടർന്ന് സ്കോട്ലൻഡ് ആദ്യം നല്ല പ്രതിരോധം കാഴ്ച വെച്ച്. ഓപ്പണർമാരായ ക്രോസും [55] കോട്ടസറും [34] മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര കളി കൈവിട്ടു. പിന്നീട് മഴ മൂലം ഓവർ വെട്ടികുറച്ചെങ്കിലും സ്കോട്ലൻഡ് ബാറ്റിംഗ് നിര നിരാശാജനകമായ ബാറ്റിങ്ങാണ് പുറത്തെടുത്തത്. അവസാനം ശ്രീലങ്കക്ക് 34 റൺസിന്റെ വിജയം. 7 ഓവറിൽ 34 റൺസ് വിട്ടുനൽകി 4 വിക്കറ്റ് എടുത്ത നുവാൻ പ്രദീപാണ് കളിയിലെ കേമൻ