Cricket Top News

വമ്പനടിക്കാർക്കൊപ്പമാകുമോ കിരീടം

May 19, 2019

author:

വമ്പനടിക്കാർക്കൊപ്പമാകുമോ കിരീടം

ലോകകപ്പ് തുടങ്ങിയ വർഷം തന്നെ കിരീടം നേടിയ ടീം ആണ് വെസ്റ്റ് ഇൻഡീസ്.1975 ൽ ആരംഭിച്ച വേൾഡ് കപ്പിന്റെ ആദ്യ ജേതാക്കൾ ആയ വിൻഡീസ് അടുത്ത വർഷവും അതായത് 1979 ലും ലോകകപ്പ് നേടി.ആ രണ്ടു തവണയും ലോകകപ്പ് നടന്നത് ഇംഗ്ലണ്ടിൽ ആയിരുന്നു.അതിനു ശേഷം നടന്ന 1983 ലോകകപ്പും ഇംഗ്ലണ്ടിൽ ആയിരുന്നു നടന്നത് പക്ഷെ, ഹാട്രിക്ക് കിരീടം നേടാൻ ഇന്ത്യ അനുവദിച്ചില്ല.അന്നായിരുന്നു വെസ്റ്റ് ഇൻഡീസ് അവസാനമായി ലോകകപ്പ് ഫൈനൽ കളിച്ചത്.അതിനു ശേഷം നടന്ന ലോകകപ്പുകളിൽ സെമി ഫൈനൽ ഒക്കെ വരെയെത്തി മടങ്ങുകയാണ് പതിവ്.എന്നാൽ ഇത്തവണ ഒരിക്കൽ കൂടി ഇംഗ്ലണ്ടിൽ ലോകകപ്പ് നടക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് കപ്പ് നേടുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ .ഉറ്റുനോക്കുന്നത്.

മറ്റ് ടീമുകളെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ ഏറ്റവും വേഗം അടിച്ചു കളിക്കുന്നത് വെസ്റ്റ് ഇൻഡീസ് ടീം ആണ്.ഓൾ റൗണ്ടർമാർ ആണ് അവരുടെ കരുത്ത്.മറ്റെല്ലാ ടീമുകളിലും 3 ആൾറൗണ്ടർമാർ വരെ ഉള്ളപ്പോൾ 5 ഓൾറൗണ്ടർമാരുമായാണ് ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുന്നത്.ബാറ്റിങ് നിര നോക്കുകയാണെങ്കിൽ അതിൽ ഏറ്റവും അപകടകാരിയായ ബാറ്റസ്മാൻ ആയ ക്രിസ് ഗെയ്‌ലിനെ പറ്റിയാണ് പറയേണ്ടത്.ഫോമിൽ ആകുമ്പോളൊക്കെ ടീമിനെ ഒറ്റക്ക് ചുമലിലേറ്റാൻ കെല്പുള്ള താരമാണ് ഗെയ്ൽ.അത് നമ്മൾ ഐ പി എല്ലിൽ കൂടി പലവട്ടം കണ്ടിട്ടുള്ളതാണ്.പിന്നെ പറയേണ്ടത് ഇവിൻ ലൂയിസിനെ പറ്റിയാണ്.34 ഏകദിനങ്ങൾ മാത്രം പരിജയം ഉള്ളെങ്കിലും അതിലും നന്നായി ആണ് ബാറ്റ് ചെയ്യുന്നത്.അതുപോലെ ഹെറ്റ്മേയർ, ഐ പി എല്ലിൽ ആദ്യം ഫോമിൽ അല്ലായിരുന്നെങ്കിലും, അവസാനമായപ്പോൾ ഫോമിലേക്കുയർന്നത് വിൻഡീസിന് ആശ്വാസം പകരുന്നു.ഡാരെൻ ബ്രാവോയും ടീമിന് വേണ്ടി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്.100 നു മേലെ ഏകദിനങ്ങൾ കളിച്ച പരിചയസമ്പത്തു മതി ടീമിനെ തോളിലേറ്റാൻ.വിൻഡീസിന് രണ്ടു വിക്കറ്റ് കീപ്പർമാർ ബാറ്റസ്മാൻ ആണ് ഉള്ളത്.നിക്കൊളാസ് പൂരനും, ഷയി ഹോപ്പും.ഹോപ്പിനു തന്നെയാണ് ആദ്യ ചാൻസ് കിട്ടുക കാരണം പൂരൻ അകെ ഒരു ഏകദിനം മാത്രമാണ് കളിച്ചിട്ടുള്ളത്.ഐ പി എല്ലിലെ പൂരന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു.

ഓൾ-റൗണ്ടർമാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് വിൻഡീസിൽ.5 പേരെയാണ് ഇംഗ്ലണ്ടിലേക്ക് പറഞ്ഞുവിടുന്നത്.അതിൽ എടുത്തു പറയേണ്ടത് ആന്ദ്രേ റസ്സൽ എന്ന താരത്തെ പറ്റിയാണ്.ഐ പി എല്ലിൽ നിന്നും മടങ്ങിയത് അമിട്ട് പൊട്ടിച്ചാണ്.ഇനി ഇംഗ്ലണ്ടിൽ ആയിരിക്കും അതിന്റെ ബാക്കി.ഐ പി എല്ലിൽ നിന്നും രണ്ടു അവാർഡുകൾ വാങ്ങിയാണ് റസ്സൽ മടങ്ങിയത്.മോസ്റ്റ് വാല്യൂവെബിൽ പ്ലയെർ, സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ എന്നി അവാർഡുകൾ.ആഷ്‌ലി നേഴ്‌സിന്റെ പ്രകടനവും മികച്ചതാണ്.മികച്ച സ്ട്രൈക്ക് റേറ്റും എക്കോണമിയും ഉണ്ട്.കൂടാതെ പുതിയൊരു ഓൾ-റൗണ്ടർ കൂടി ഉണ്ട്.ഫാബിൻ അല്ലൻ. വെറും 7 ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ക്യാപ്റ്റൻ കൂടിയായ ജേസൺ ഹോൾഡർ നൂറിനടുത്തു ഏകദിനങ്ങളൾ കളിച്ചിട്ടുണ്ട്.പലപ്പോഴും അത്യാവിശ ഘട്ടങ്ങളിൽ ടീമിന്റെ രക്ഷക്കെത്തുന്നു എന്നതാണ് പ്രേത്യേകത.ഓൾ-റൗണ്ടർമാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് പലപ്പോഴും വിൻഡീസ് രക്ഷപ്പെടുന്നത്.

ബൗളിംഗ് ഡിപ്പാർട്മെന്റ് നോക്കുകയാണെങ്കിൽ 4 ഫാസ്റ്റ് ബൗളേഴ്‌സാണ് ഉള്ളത്.സ്പെഷ്യലിസ്റ് സ്പിന്നർമാർ ഇല്ല എന്നതിൽ അത്ഭുതപ്പെടാനില്ല.കാരണം കൂടുതലും ഫാസ്റ്റ് ബൗളിങ്ങിനെ ആണ് ആശ്രയിക്കുന്നത്.കെമർ റോച്,ഓഷേൻ തോമസ്,ഷെന്നോൻ ഗബ്രിയേൽ,ഷെൽഡൺ കൊട്ട്റൽ എന്നിവരാണ് ഫാസ്റ്റ് ബൗളേഴ്‌സ്.ഓഷേൻ തോമസ് ഐ പി എല്ലിൽ രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്.ഷെൽഡൺ കൊട്ട്റൽ 13 ഏകദിനങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.പക്ഷെ മികച്ച ഇക്കോണമി റേറ്റും,വിക്കറ്റുകളും ഉണ്ട്.ഷെന്നോൻ ഗബ്രിയേലിന്റെ ഏകദിന കരിയറും മികച്ചതാണ്.ഇക്കോണമി 5.63 ആണ്.ഇവർ നാലുപേരും ഡെത്ത് ഓവറുകൾ എറിഞ്ഞാൽ എതിർ ടീം ഒന്ന് വിറക്കുക തന്നെ ചെയ്യും.

Leave a comment

Your email address will not be published. Required fields are marked *