Cricket cricket worldcup Top News

കന്നികിരീടം തേടി ദക്ഷിണാഫ്രിക്ക

May 18, 2019

author:

കന്നികിരീടം തേടി ദക്ഷിണാഫ്രിക്ക

ക്രിക്കറ്റിലെ കറുത്ത കുതിരകൾ എന്നറിയപ്പെടുമെങ്കിലും ഇതുവരെ ഒറ്റ തവണ പോലും കപ്പ് നേടുകയോ,ഫൈനലിൽ പോലും എത്താത്തത് നിർഭാഗ്യം ഒന്ന് കൊണ്ടുമാത്രമാണ്.മറ്റ് പ്രമുഖ ടീമുകൾ എല്ലാം ഒരുതവണയെങ്കിലും റണ്ണർ-അപ്പ് എങ്കിലും ആയിട്ടുണ്ട്.പക്ഷെ ദക്ഷിണാഫ്രിക്കക്ക് അതിനുള്ള ഭാഗ്യം പോലും ഉണ്ടായിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ നന്നായി കളിച്ചു സെമിഫൈനലിൽ എത്തി പരാജയപ്പെടുകയാണ് പലപ്പോഴും.അതൊക്കെ മാറ്റിയെടുക്കാൻ ഒരു അവസരം ആയിട്ടാണ് അവർ ഇംഗ്ലണ്ടിലേക്ക് വണ്ടികയറുന്നത്.ഇംഗ്ലണ്ടിലെ വേഗമേറിയ പിച്ചുകളിൽ ഡെയ്ൽ സ്‌റ്റൈനെ പോലുള്ള ഫാസ്റ്റ് ബൗളർമാർക്ക് തിളങ്ങാനായാൽ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഫൈനൽ കളിക്കാം.അതോടൊപ്പം ബാറ്റിംഗ് കൂടി ഫോമിലേക്ക് ഉയരണം.

മികച്ച ബാറ്റ്സ്മാൻമാർ ഉള്ള ഒരു ടീം ആണ് ദക്ഷിണാഫ്രിക്ക.ക്വിന്റൺ ഡീ-കോക്കിൽ തുടങ്ങി ഡുപ്ലെസി,അംല വരെ നീളുന്ന ശക്തമായ ബാറ്റിംഗ് നിര.ബാറ്റിംഗ് നിര നോക്കുകയാണെങ്കിൽ പ്രധാനമായും എടുത്ത് പറയേണ്ടത് 2 പേരുകളാണ്.ഡുപ്ളെസിയും, ക്വിന്റൺ ഡി-കോക്കും.ഇരുവരുടെയും ഐ പി എല്ലിലെ മികച്ച പ്രകടനമായിരുന്നു.മുംബൈക്ക് കപ്പ് നേടികൊടുക്കുന്നതിൽ നല്ലൊരു പങ്ക് ഡി-കോക്കിന് ഉണ്ടായിരുന്നു.ചെന്നൈക്ക് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം ആണ് ഡുപ്ലെസി കാഴ്ച വെച്ചത്.പിന്നെ എടുത്തു പറയേണ്ടത് രണ്ടു പരിചയ സമ്പത്തുള്ള കളിക്കാരെ പറ്റിയാണ്.ഹാഷിം അംലയും,ഡേവിഡ് മില്ലറും.മില്ലറിന് ഐ പി എല്ലിൽ അത്ര നല്ല ഫോമിൽ ആയിരുന്നില്ലെങ്കിലും ദേശിയ ജേഴ്‌സിയിൽ കളിക്കുമ്പോഴൊക്കെ തിളങ്ങാറാണ് പതിവ്.അതുപോലെ നല്ല സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന കളിക്കാരനാണ് ആംല.ടീമിന് ആവശ്യമുള്ളപ്പോളൊക്കെ മികച്ച ബാറ്റിങ് കാഴ്ച വെക്കാറുണ്ട്.ഇനി ഉള്ളത് രണ്ടു പുതുമുഖ ബാറ്റ്സ്മാൻമാർ ആണ്.റസി വാൻ ഡെർ ഡസ്സനും,ഐഡൻ മാർക്ക്റാം എന്നി ബാറ്സ്മാൻ മാർ ആണ്.ഇരുവരും 20 ൽ താഴെ ഏകദിനങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു.പക്ഷെ ഇരുവർക്കും മികച്ച ആവറേജ് ഉണ്ട്.അതുകൊണ്ടു തന്നെ പരിചയസമ്പത്തിനു സ്ഥാനമില്ല.

ദക്ഷിണാഫ്രിക്കക്ക് 4 പേരാണ് ഓൾ-റൗണ്ടർമാരായി ഉള്ളത്.അതിൽ എടുത്തു പറയേണ്ടത് ജെ പി ഡുമിനി എന്ന എക്സ്സ്‌പീരിയൻസ്ഡ് കളിക്കാരനെ പറ്റിയാണ്.മികച്ച ബൗളിംഗ് പ്രകടനവും അതോടൊപ്പം വെടിക്കെട്ട് ബാറ്റിംഗും ആണ് ഡുമിനിയുടെ പ്ലസ് പോയിന്റ്.അതുപോലെ ഡ്വെയ്ൻ പ്രീറ്റോറീസ്, ആൻഡിലെ ഫെല്ക്വയോ എന്നി പുതുമുഖ ആൾറൗണ്ടർമാരുടെയും പ്രകടനവും നിർണായകമാകും.അതുപോലെതന്നെ എടുത്തു പറയേണ്ട പേരാണ് ക്രിസ് മോറിസ് എന്ന ഓൾ-റൗണ്ടറെപ്പറ്റി.ജെ പി ഡുമിനിയെ പോലെ തന്നെ ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഒട്ടേറെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

ബാറ്റിംഗ് നിരക്കൊപ്പം തന്നെ കരുത്തുറ്റതാണ് ബൗളിംഗ് നിരയും.ഡെയ്ൽ സ്‌റ്റൈൻ മുതൽ റബാഡ തുടങ്ങി ഒരുപിടി മികച്ച ബൗളേഴ്‌സ്.ഐ പി എല്ലിലെ പർപ്പിൾ ക്യാപിനു വേണ്ടി ഇമ്രാൻ താഹിറും, കാസിഗോ റബാഡയും മത്സരമായിരുന്നു.ഒടുവിൽ ഇമ്രാൻ താഹിർ സ്വന്തമാക്കി.റബാഡ പരുക്കേറ്റതിനാൽ ആണ് അവസാന മത്സരങ്ങളിൽ ക്യാപിനു വേണ്ടി മത്സരം ഇല്ലാഞ്ഞത്.ഐ പി എല്ലിലെ പ്രകടനം തുടർന്നാൽ ലോകകപ്പിലും വിക്കറ്റ് വേട്ടക്ക് ഒരു കുറവും ഉണ്ടാകില്ല.അതുപോലെ ഡെയ്ൽ സ്‌റ്റൈൻ എന്ന താരത്തെ പാട്ടി പറയുകയാണെങ്കിൽ തകർച്ചയിൽ നിന്ന ബാംഗ്ലൂരിനെ കരകയറ്റാൻ എത്തിയ മാലാഖ ആയിരുന്നു.അദ്ദേഹം എത്തിയ ശേഷം ടീം നല്ല പ്രകടനം നടത്താൻ തുടങ്ങിയെങ്കിലും അപ്പോളേക്കും പുറത്താകലിന്റെ വക്കിൽ എത്തിയിരുന്നു.ലുങ്ങി എങ്കിടി,തബ്രാസിസ് ഷംസി എന്നിവരുടെ പ്രകടനം കൂടി ആകുമ്പോൾ ഏതൊരു ബാറ്റിംഗ് നിറയും ഒന്ന് വിറക്കും.

Leave a comment