Cricket cricket worldcup Top News

ആറാം കിരീടലക്ഷ്യത്തിനായി ഓസിസ്

May 17, 2019

author:

ആറാം കിരീടലക്ഷ്യത്തിനായി ഓസിസ്

ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ടീമുകളിൽ ഒന്നാണ് ഓസ്‌ട്രേലിയ.5 തവണ കിരീടം നേടിയ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിൽ എത്തുന്നത് തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ്.ഒരു വർഷത്തെ വിലക്കിനു ശേഷം ടീമിൽ തിരിച്ചെത്തുന്ന സ്മിത്തും,വാർണറും മികച്ച ഫോമിൽ ആണ്.ബാറ്റിംഗിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്നു എന്നതാണ് ഓസ്‌ട്രേലിയയുടെ പ്ലസ് പോയിന്റ്.അതിനായി ഏറ്റവും മികച്ച ഇലവനെ തന്നെയാണ് ബോർഡ് ഇറക്കിയിരിക്കുന്നത്.ഇംഗ്ലണ്ടിലെ പിച്ചുകൾ എന്തായാലും ഫാസ്റ്റ് ബൗളിങ്ങിനെ തുണക്കുന്നതായിരിക്കും.അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്ക് അത് അനുകൂലമാകും.

വളരെ ശക്തമായ ബാറ്റിംഗ് നിരയാണ് ഓസ്‌ട്രേലിയയുടേത്.ആരോൺ ഫിഞ്ചും,ഡേവിഡ് വാർണറും തുടങ്ങി ഒരുപിടി ബാറ്സ്മാൻമാർ.ഐ പി എല്ലിലെ ഓറഞ്ച് ക്യാപ്പ് വിന്നർ ആയ വാർണർ ഇപ്പോളും മികച്ച ഫോമിൽ തന്നെയാണ് എന്നതാണ് ഓസ്‌ട്രേലിയക്ക് ആശ്വാസം പകരുന്നത്.ഒരു വർഷത്തെ വിലക്കിനു ശേഷം വന്ന വാർണർ കൂടുതൽ അപകടകാരിയായി മാറുകയായിരുന്നു ഐ പി എല്ലിൽ.അത് ഇംഗ്ലണ്ടിലും തുടർന്നാൽ എതിർ ടീമിലെ ബൗളർമാർ വെള്ളം കുടിക്കും.അതുപോലെ തന്നെ അപകടകാരിയാണ് ഫിഞ്ചും.ഇരുവരും ചേർന്ന് ഓപ്പണിങ് കൂട്ടുകെട്ട് ആരാധകർക്ക് ഒരു വിരുന്നാകും.ചിലപ്പോൾ ഉസ്മാൻ ഖവാജയും ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യത ഉണ്ട്.സ്റ്റീവ് സ്മിത്തിന്റെ പ്രകടനം ഐ പി എല്ലിൽ അത്ര മികച്ചതല്ലായിരുന്നെങ്കിലും വേൾഡ് കപ്പ് തുടങ്ങുമ്പോളെക്ക് ഫോമിലേക്ക് തിരികെ വരും എന്നാണ് ആരാധകർ വിചാരിക്കുന്നത്.അതുപോലെ തന്നെ മികച്ച പരിചയ സമ്പത്തുള്ള ഷോൺ മാർഷും, ഗ്ലെൻ മാക്സ്വെല്ലും ചേരുമ്പോൾ മികച്ച സ്കോറിങ് തന്നെ പ്രതീക്ഷിക്കാം.ഗ്ലെൻ മാക്സ്‌വെല്ലിന്റെ വെടിക്കെട്ട് ബാറ്റിംഗ് കൂടി ആകുമ്പോൾ എന്തായാലും ഓസ്‌ട്രേലിയക്ക് സാധ്യത കാണുന്നു.

സ്റ്റോയ്‌നിസ് എന്ന ആൾറൗണ്ടറുടെ പ്രകടനവും നിർണായകമാകും.ഐ പി എല്ലിലെ വെടിക്കെട്ട് ബാറ്റിംഗ്, കൂടാതെ ബൗളിങ്ങും ബാംഗ്ലൂരിനെ സഹായിച്ചിരുന്നു.ഈ ഫോം തുടർന്നാൽ ഓസ്‌ട്രേലിയക്ക് അത് ഗുണകരമാകും.ഫാസ്റ്റ് ബൗളിംഗ് ആണ് ബാംഗ്ലൂരിന്റെ കരുത്ത്.നാഥാൻ കൗൾട്ടർ നൈലും,ജേസൺ ബെൻഡ്റോഫും,പാറ്റ് കമ്മിൻസും,ജെയെ റിച്ചാർഡ്സണും,മിച്ചൽ സ്റ്റാർക്കും ചേർന്ന് എതിർ ടീമിനെ മുട്ടുകുത്തിക്കും.ഇംഗ്ലീഷ് പിച്ചിലെ സാഹചര്യങ്ങൾക്കനുസരിച്ചു ആകെ രണ്ടു സ്പിന്നർമാരെ മാത്രമേ ടീമിൽ എടുത്തിട്ടുള്ളു.സ്പിന്നർമാരുടെ കുറവ് വേഗതയുള്ള പിച്ചിൽ ഓസ്‌ട്രേലിയക്ക് അത് ഗുണകരമാകും.അത് മാത്രമല്ല സ്പിന്നർമാർ എണ്ണം കുറവാണെങ്കിലും ഓസ്‌ട്രേലിയക്ക് വിശ്വാസം ഫാസ്റ്റ് ബൗളിങ്ങിനെ തന്നെയാണ്.

Leave a comment