Cricket cricket worldcup Editorial Top News

ലോകകപ്പിനൊരുങ്ങി ഇന്ത്യ

May 16, 2019

author:

ലോകകപ്പിനൊരുങ്ങി ഇന്ത്യ

ഇത്തവണ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ഒരുങ്ങി ടീം ഇന്ത്യ.15 അംഗ ടീമിനെ പ്രഖ്യപിച്ച ബി സി സി ഐ, അവസാനവട്ട ഒരുക്കങ്ങളിൽ ആണ്.ഇംഗ്ലണ്ടിലെ സാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടും എന്നറിയില്ല എന്തായാലും ഇത്തവണ കപ്പ് എടുക്കാൻ തന്നെയാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്.താരങ്ങളുടെ ഐ പി എല്ലിലെ മികച്ച പ്രകടനമൊക്കെ ഇന്ത്യൻ ആരാധകരെ സന്തോഷിപ്പിക്കുന്നു.2011 ൽ ലോകകപ്പ് നേടിയ ഇന്ത്യക്ക് പക്ഷെ 2015 ൽ സെമി-ഫൈനലിൽ തോറ്റു പുറത്തായി.ഇത്തവണ ലോകകപ്പ് നേടാൻ സാധ്യത ഉള്ള ടീമുകളിൽ ഒന്നാണ് ഇന്ത്യ എന്നാണ് പല താരങ്ങളും പറഞ്ഞത്.ജൂൺ 5 ആം തിയതിയാണ് ഇന്ത്യയുടെ ആദ്യ മത്സരം.ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ മത്സരം.

സെവാഗ്-സച്ചിൻ,സെവാഗ്-ഗംഭീറിനും ശേഷം ഇന്ത്യ കണ്ട മികച്ച രണ്ടു ഓപ്പണർമാർ ആണ് ഇന്ത്യയുടെ വേൾഡ് കപ്പ് ഓപ്പണർമാർ.ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവർ ചേർന്ന ഓപ്പണിങ് ജോഡി ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.രണ്ടുപേരും മത്സരിച്ചു ബാറ്റുചെയ്താൽ ഇന്ത്യൻ സ്കോർ പറപറക്കും.ഹിറ്റ്മാനിൽ ഇന്ത്യ പ്രതീക്ഷ വെക്കുന്നു.ഒരിക്കൽ കൂടി 200 റൺസ് സ്കോർ ചെയ്യുമോ എന്നും ഇന്ത്യ ഉറ്റുനോക്കുന്നു.ധവാനും രോഹിത്തിനും ഇംഗ്ലണ്ടിലെ ആവറേജ് മികച്ചതാണ്.അവരുടെ എക്സ്പീരിയൻസ് ആണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ഇന്ത്യക്കുള്ള മറ്റൊരു ഓപ്പണർ ആണ് കെ എൽ രാഹുൽ.ശിഖർ ധവാനോ, രോഹിതിനോ പരുക്ക് പറ്റിയാൽ ആണ് രാഹുലിന് സാധ്യത തെളിയുന്നത്.അതിനു ശേഷം ഇറങ്ങുന്ന ക്യാപ്റ്റൻ കൊഹ്‌ലിയിലും ആരാധക പ്രതീക്ഷയുണ്ട്.ഐ പി എല്ലിലെ ടീമിന്റെ പ്രകടനം അത്ര നല്ലതല്ലായിരുന്നെങ്കിലും, പലപ്പോഴും മികച്ച രീതിയിൽ ബാറ്റുവീശിയ കോഹ്‌ലി പ്രതീക്ഷ വാനോളം ഉയർത്തുന്നു.വൺ-ഡൌൺ ആയി ഇറങ്ങുന്ന കോഹ്‌ലിക്ക് ഏറെയുണ്ട് ചെയ്യാൻ.

മിഡിൽ ഓർഡറിൽ കേദാർ ജാദവും, വിജയ് ശങ്കറും ഇറങ്ങാൻ ആണ് സാധ്യത.ഐ പി എല്ലിൽ കേദാർ ജാദവിന്റെ പ്രകടനം അത്ര നല്ലതായിരുന്നില്ല.പക്ഷെ അത്യാവിശ്യ ഘട്ടങ്ങളിൽ ടീമിന്റെ രക്ഷക്കെത്തുന്നു എന്നതാണ് ജാദവിന്റെ പ്രത്യേകത.പക്ഷെ പെട്ടന്ന് പരുക്ക് പറ്റുന്നു എന്നതാണ് പ്രശ്‌നം.ഇപ്പോൾ പരുക്കിന്റെ പിടിയിൽ ആണ്.ഐ പി എല്ലിനിടെ തോളിനു പരുക്കേറ്റിരിക്കുകയാണ്.23 ആം തീയതിയാണ് അന്തിമ പട്ടിക ഐ സി സിക്ക് സമർപ്പിക്കേണ്ട അവസാന ദിവസം.ജാദവ് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.വിജയ് ശങ്കർ ആകട്ടെ വിദേശത്തു അധികം പരിചയസമ്പത്തില്ലാത്ത ആളാണ്.അത് ഇന്ത്യക്ക് തിരിച്ചടിയാകുമോ എന്നതും നോക്കിക്കാണാം.പക്ഷെ വിജയ് ശങ്കറിനെ പറ്റി പല പ്രമുഖരും പറഞ്ഞത് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകും എന്നാണ്.ഐ പി എല്ലിൽ മധ്യനിരയിൽ അവസരം കിട്ടിയപ്പോളൊക്കെ തിളങ്ങിയ വിജയ്ക്ക് 4 ആം നമ്പർ ഉറപ്പിക്കാൻ ഇതൊരു നല്ല അവസരം ആണ്.അടുത്തതായി ഇറങ്ങുന്നത് ഫിനിഷർ ധോണിയാണ്.2011 ൽ കപ്പ് നേടിയതിൽ പ്രധാന പങ്ക് വഹിച്ച ധോണിക്ക് ഈ വർഷവും അതുപോലെ ഒരു ഭാഗമാകാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.ഐ പി എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും കപ്പ് നേടാനായില്ല, പക്ഷെ അതിന്റെ നിരാശ ഒന്നും

വേൾഡ് കപ്പിൽ പ്രതിഫലിക്കില്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്.ധോണി എന്ന ഫിനിഷറിനു ഏറെ ചെയ്യാനുണ്ട്.മധ്യനിര തകരാതെ സ്കോർ ഉയർത്തുക എന്നതാകും ധോണിക്ക് ചെയ്യേണ്ടിവരുക.ധോണിക്ക് പരുക്ക് പറ്റിയാൽ മാത്രമേ കാർത്തിക്കിന് അവസരമുണ്ടാകു.അതുപോലെ ആരേലും ഫോമിൽ അല്ലെങ്കിൽ മാത്രമേ പിന്നെ ഒരു അവസരം കാണുന്നുള്ളൂ.കാർത്തിക്ക് അവസാനമായി ഏകദിനം കളിച്ചിട്ട് കുറച്ചു കാലമായി, പക്ഷെ തന്റെ പ്രകടനത്തിൽ ഇപ്പോളും കുറവ് വന്നിട്ടില്ല എന്ന് ഐ പി എല്ലിലെ പ്രകടനത്തിലൂടെ തെളിയിച്ചു.

ഇനി ഓൾ-റൗണ്ടർമാരെ നോക്കുകയാണെങ്കിൽ, പണ്ടൊക്കെ ഇന്ത്യക്ക് ഓൾ-റൗണ്ടർമാർ കുറവായിരുന്നു.പക്ഷെ ഇപ്പോൾ ബൗളിങിനൊപ്പം വെടിക്കെട്ട് ബാറ്റിങ്ങിന് കെല്പുള്ള താരങ്ങൾ ഉണ്ട്.രവീന്ദ്ര ജഡേജയും, ഹർദിക് പാണ്ഡ്യായും ആണ് സ്‌ക്വാഡിലെ ഓൾ-റൗണ്ടർമാർ.അതിൽ എടുത്തു പറയേണ്ടത് ഹർദിക് പാണ്ഡ്യായെ ആണ്.ആദ്യമൊക്കെ അത്ര അപകടകാരി അല്ലാതെയായിരുന്നെങ്കിലും ഐ പി എല്ലിൽ അതെല്ലാം തിരുത്തി എഴുതുന്ന പ്രകടനമാണ് പുറത്തെടുത്തത്.ആന്ദ്രേ റസ്സലിനെ വരെ കടത്തിവെട്ടുന്ന സിക്സ്റുകളാണ് ഹാർദിക്കിന്റേത്.ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഹർദിക്കിന്റെ വെടിക്കെട്ട് ബാറ്റിങ് ലോകകപ്പിൽ കാണാനാണ്.ഹാർദിക് പ്രത്യേക പരിശീലനം വരെ നടത്തിയാണ് സിക്സ്റുകൾ പറത്തുന്നത്.അത് അദ്ദേഹത്തിന് ലോകകപ്പിലും തുടരാനാകുമെന്നാണ് എല്ലാവരും കരുതുന്നത്.പിന്നെയുള്ളത് പരിചയസമ്പത്തുള്ള ഓൾ-റൗണ്ടർ ജഡേജയാണ്.മികച്ച സ്പിന്നും അതോടൊപ്പം വെടിക്കെട്ട് ബാറ്റിങ്ങും ആണ് ജഡേജയുടെ ടോപ് പോയിന്റ്.

പിന്നെ എടുത്തുപറയേണ്ടത് സ്പിൻ-പേസ് ബൗളിങ്ങിനെ പറ്റിയാണ്.ഇന്ത്യയുടെ ഇപ്പോളത്തെ സ്പിൻ ത്രെയം കുൽദീപ്-ചഹാൽ സഖ്യമാണ്.ചഹാൽ ഐ പി എല്ലിൽ ബാംഗ്ലൂരിന് വേണ്ടി മികച്ച ബൗളിംഗ് പ്രകടനം നടത്തിയപ്പോൾ കുൽദീപിനു അധികം അവസരങ്ങൾ ലഭിച്ചില്ല.പക്ഷെ അവസരം കിട്ടിയപ്പോൾ എല്ലാം എതിരാളികളെ വിറപ്പിച്ചു.ഇരുവരും മത്സരിച്ചു വിക്കറ്റെടുക്കാൻ തുടങ്ങിയാൽ എതിരാളികൾ ഒന്ന് വിറക്കും.നേരത്തെയൊക്കെ സ്പിന്നിനെ മാത്രം വെച്ച് ഡെത്ത് ഓവറുകൾ എറിഞ്ഞ ഇന്ത്യക്ക്, ഇപ്പോൾ ഡെത്ത് ഓവർ സ്പെഷ്യലിസ്റ് ആയ ജസ്പിരിറ് ബുംറ ഉണ്ട്.തകർപ്പൻ യോർക്കറിലൂടെ അവസാന ഓവറുകളിൽ എതിരാളികളെ വിറപ്പിക്കുന്ന ബുംറയെ പ്രതിരോധിക്കാൻ ബാറ്റസ്മാൻമാർ പാടുപെടും.അതുപോലെ മികച്ച സ്വിങ്ങറുകൾ എറിയുന്ന ഭുവനേശ്വർ കുമാർ ആണ് മറ്റൊരു പേസ് ബൗളർ.അത്യാവിശ ഘട്ടങ്ങളിൽ ബാറ്റുകൊണ്ടും മറുപടിപറയുന്ന ഭുവനേശ്വർ ഇന്ത്യക്ക് ഒരു ഓൾ-റൗണ്ടറെപ്പോലെ തന്നെയാണ്.അതുപോലെ മുഹമ്മദ് ഷമിയും ഇന്ത്യൻ ബൗളിങ്ങിന് കരുത്തേകും.വേഗമേറിയ ബൗളിങ്ങിലൂടെ എതിരാളികളെ വിറപ്പിക്കുന്ന ഷമി അതുപോലെ താന്നെ വിക്കറ്റുകളും കൊയ്യും.ഇന്ത്യൻ ഫാസ്റ്റ്-സ്‌പിൻ ബൗളർമാരെ നോക്കുകയാണെങ്കിൽ എല്ലാവർക്കും ഇംഗ്ലണ്ട് സാഹചര്യങ്ങളുമായി നല്ല പൊരുത്തമുള്ളവരാണ്.എല്ലാവരുടെയും ഇക്കോണമി അത് ചൂണ്ടികാട്ടുന്നു.ഇംഗ്ലണ്ടിൽ എല്ലാവരുടെയും ഇക്കോണമി റേറ്റ് 6 ൽ താഴെയാണ്.അതുകൊണ്ടു തന്നെ ഇന്ത്യയുടെ ബൗളിങ്ങും ബാറ്റിങ്ങും ഒരുപോലെ ശക്തമാണ്.

Leave a comment