ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി: പേസർ പരുക്കേറ്റ് ലോകകപ്പ് ടീമിൽ നിന്നും പുറത്ത്.
വേൾഡ്കപ്പിന് ഇനി ഒരാഴ്ച ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി.വിരലിനു പരുക്കേറ്റ പേസ് ബൗളർ എൻറിച്ച് നോർജെ ലോകകപ്പ് ടീമിൽ നിന്നും പുറത്തായി. പരിശീലനത്തിനിടെയാണ് പരുക്കേറ്റത്.പരുക്ക് മാറാൻ ഒരു മാസം വരെ വേണ്ടിവരും എന്നാണ് അറിയുന്നത്.എൻറിച്ചിന് പകരം ക്രിസ് മോറിസിനെ ഉൾപ്പെടുത്തി.ഐ പി എല്ലിലും പരുക്ക് മൂലം കളിക്കാൻ പറ്റിയില്ല.കൊൽക്കത്തയ്ക്ക് വേണ്ടിയാണ് കളിച്ചത്.