Foot Ball Top News

യൂറോപ്പ ലീഗ് – ആഴ്സണലും ചെൽസിയും ഇന്ന് കളത്തിൽ ഇറങ്ങും.

May 2, 2019

യൂറോപ്പ ലീഗ് – ആഴ്സണലും ചെൽസിയും ഇന്ന് കളത്തിൽ ഇറങ്ങും.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ശേഷം വീണ്ടും യൂറോപ്പിൽ ഫുട്ബോൾ ആരവം. യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ ആഴ്‌സണൽ സ്പാനിഷ് ക്ലബ് ആയ വാലെൻസിയെ നേരിടുമ്പോൾ ജർമൻ ക്ലബ്ബായ ഐന്റര്ച ഫ്രാങ്ക്ഫുർട് ചെൽസിയെ വരവേൽക്കും. ഇന്ത്യൻ സമയം അതി രാവിലെ 12.30 ന് ആണ് മത്സരങ്ങൾ.

ആരോൺ രാംസെയ് ഇല്ലാതെയായിരിക്കും ആഴ്‌സണൽ കളത്തിൽ ഇറങ്ങുക. പരിക്കേറ്റ അദ്ദേഹം ഈ സീസണിൽ ഇനി കളിക്കാനുള്ള സാധ്യത കുറവാണു. ടോപ് ഫോർ പ്രതീക്ഷ അസ്തമിച്ച ആഴ്‌സണൽ യൂറോപ്പ ലീഗ് അടിച്ചു ചാമ്പ്യൻസ് ലീഗിൽ കേറാനായിരിക്കും ശ്രമിക്കുക. പ്രീമിയർ ലീഗിലെ മോശം പ്രകടനം അവരെ വല്ലാതെ അലട്ടുന്നുണ്ട്. വലൻസിയ അത്യാവശ്യം ശക്തമായ ടീം ആണ്. പഴയ ആഴ്‌സണൽ കളിക്കാരായ പൗലിസ്റ്റാ, കോക്ളിൻ എന്നിവർ കളിക്കുന്ന ടീം കൂടി ആണ് വലൻസിയ. കാർലോ അൻസെലോട്ടിയുടെ നാപോളിയെ തോൽപിച്ച ആൽമവിശ്വാസത്തിൽ ആയിരിക്കും ആഴ്‌സണൽ കളത്തിൽ ഇറങ്ങുക.

സെർബിയൻ സൂപ്പർ സ്‌ട്രൈക്കർ ലൂക്ക യോവിച്ച നയിക്കുന്ന ഐന്റര്ച ഫ്രാങ്ക്ഫുർട് ജർമനിയിലെ കറുത്ത കുതിരകളാണ്. ക്രോയേഷ്യയുടെ ആന്റെ റെബിച്ചും കെവിൻ ട്രാപ്പും അവരുടെ പേര് കേട്ട കളിക്കാർ തന്നെയാണ്. ആഴ്‌സനലിനെ അതെ അവസത്തെയാണ് ചെൽസിക്കും. ടോപ് ഫോർ സാധ്യത കുറവായതിനാൽ യൂറോപ്പ ലീഗ് അടിക്കുക എന്നുള്ളത് അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു. സൂപ്പർ താരം ഹസാർഡിൽ ആയിരിക്കും അവരുടെ പ്രതീക്ഷ.

Leave a comment