Foot Ball Top News

പ്രീമിയർ ലീഗ് ചാമ്പ്യൻ ആര്?

April 29, 2019

author:

പ്രീമിയർ ലീഗ് ചാമ്പ്യൻ ആര്?

         പ്രവചനങ്ങൾക്ക് അതീതമാണ് പ്രീമിയർ ലീഗ്. ആർക്കും ആരെ വേണമെങ്കിലും തോൽപിക്കാം എന്നു ആരാധകരുടെ പൊതുവായ വീക്ഷണങ്ങൾ മാറ്റി നിർത്തിയാൽ കഴിഞ്ഞ കുറച്ചു സീസണ് ആയി ലീഗ് ചാംപ്യന്മാരും രണ്ടാമന്മാരും തമ്മിലുള്ള അന്തരം വളരേ വലുത് തന്നെ ആയിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.  മുൻ വർഷത്തെ ചാമ്പ്യന്മാർ ആയ സിറ്റിക്ക് രണ്ടാം സ്ഥാനത്തു വന്ന യൂണിറ്റഡിനേക്കാൾ 19 പോയിന്റ് ലീഡ് ആയിരുന്നു ഉണ്ടായിരുന്നത്. മുൻ വർഷങ്ങളിൽ ഈ വ്യത്യാസം 7, 10 മുതൽ ആയിരുന്നു. ഈ സീസണിൽ പക്ഷെ കിരീട പോരാട്ടം വളരെ കടുത്തത് തന്നെ ആണ്. വെറും രണ്ട് മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ മാഞ്ചസ്റ്റർ സിറ്റി ആണോ ലിവർപൂൾ ആണോ ചാമ്പ്യൻസ് ആവുക എന്ന പ്രവചനം അസംഭവ്യം.  പ്രത്യക്ഷത്തിൽ സിറ്റി ഒരു പോയിന്റിന് മുന്പിട്ടു നിൽക്കുന്നെങ്കിലും ഒരു സമനില മതി സ്ഥിതി വിശേഷം മാറി മറിയാൻ.

 

         സിറ്റിയുടെ മോഹങ്ങൾക്ക് ചിറകരിയാൻ കെല്പുള്ളവർ ആയി ലേയ്സ്റ്റർ മാറട്ടെ എന്നു ലിവർപൂൾ ആരാധകരും വോൾവസ് ‘giant slayers’ എന്ന പേരു അന്വര്ഥമാക്കും വിതം ലിവേർപൂളിനെ തറപറ്റിക്കട്ടെ എന്നു സിറ്റി ആരാധകരും പ്രാര്ഥിക്കുന്നുണ്ടാകും.

 

         സീസണിന്റെ ആദ്യ പകുതി തോൽവി അറിയാതെ മുന്നേറിയ ലിവേർപൂളിന് 2019 തുടക്കത്തിൽ സിറ്റിയോട് ഏറ്റ പരാജയം  മാത്രം ആണ് ഈ സീസണിലെ കളങ്കം. എങ്കിലും തുടരെ ഉള്ള സമനിലകൾ വര്ഷങ്ങൾക് ശേഷം ഉള്ള ഈ തേര് ഓട്ടത്തെ ഒരു പടി പിന്നോട്ടു വലിച്ചു എന്നു പറ യാതെ വയ്യ.

 

         ഇരു ടീമുകളുടെ കളിയോടുള്ള സമീപനവും വ്യത്യസ്തമാണ്. Take the ball, pass the ball..take the ball , pass the ball എന്ന ടികി ടാക്കിയൻ ശൈലിയിലൂടെ വാർത്തെടുക്കപ്പെട്ട ഗർഡിയോളയുടെ ശൈലി heavy metal ഫുട്ബോൾ കളിക്കുന്ന ക്ളോപ്പിന്റെ ശൈലിയിൽ നിന്നും തികച്ചും വിഭിന്നമാണ്.  പന്തു നഷ്ടപ്പെട്ടാൽ അതു വീണ്ടെടുക്കാൻ കൂട്ടം ചേർന്നു പ്രസ് ചെയുന്ന ഗീകൻ പ്രെസ്സിങ് ശൈലി കളിക്കാരുടെ ശാരീരിക ക്ഷമതയെ ശരിക്ക് പരീക്ഷിക്കുന്ന ഒന്ന് തന്നെയാണ്. അതു കൊണ്ട് തന്നെ പകരക്കരുടെ ബഞ്ച് ഇതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ഈ കാര്യത്തിൽ ലിവർപൂൾ സിറ്റിയെക്കാളും ഒരു പടി താഴെ തന്നെ ആണ്.

 

മില്ലി മീറ്ററുകളുടെ പ്രസക്തി.
           ബെർണലി – മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ അഗുറോ നേടിയ ഗോൾ ഒരു പക്ഷെ കുറചു വർഷങ്ങൾക്ക് മുൻപ് ആയിരുന്നെകിൽ ഒരിക്കലും അനുവദിക്കപ്പെടുമായിരുന്നില്ല. ബെർണലി പ്രതിരോധ നിറക്കാരന്റെ ഗോൾ ലൈൻ ക്ലീയറൻസ് വെറും മില്ലി മീറ്ററുകൾ വ്യത്യാസത്തിനാണ് ഗോൾ ആയി അനുവദിക്കപ്പെട്ടത്. ഇനി നമ്മൾ കുറച് മാസങ്ങൾക്കു മുൻപ് നടന്ന സിറ്റി -ലിവർപൂൾ മത്സരത്തിലേക്ക് പോയാലോ? സീസണിലെ ഏക തോൽവി ഏറ്റു വാങ്ങിയ ലിവർപൂൾ അന്ന് 2-1 നു ആണ് സിറ്റിയോട് പരാജയപ്പെട്ടത്. ആ മത്സരത്തിൽ സ്റ്റോൻസിന്റ ക്ലീരൻസ് മില്ലിമീറ്റർ വ്യത്യാസത്തിൽ ആണ് അനുവദിക്കപ്പെടാതെ ഇരുന്നത്.

 

          ഇരു ടീമുകളും ബാക്കിയുള്ള കളികൾ രണ്ടും ജയിച്ചാൽ ഒരു പോയിന്റ് ലീഡിൽ സിറ്റി ചാമ്പ്യന്മാർ ആവുക തന്നെ ചെയ്യും. എങ്കിലും കളിയിലും പോയിന്റ് ടേബിൾലും മില്ലി മീറ്ററു കളുടെ വ്യത്യാസത്തിൽ കിരീട നേട്ടം സംഭവിക്കുന്നത് ഒരു അപൂർവത തന്നെ ആയിരിക്കും.

 

         നമ്മുക്ക്‌ ആസ്വദിക്കാം ഫുട്ബോളിനെ …കയ്യടിക്യാം ആസ്വാദനത്തിനെ പര കോടിയിൽ എത്തിക്കുന്ന ഈ ടീമുകൾക്കായി.
Leave a comment

Your email address will not be published. Required fields are marked *