സൂപ്പർ കപ്പ് : ഗോവക്ക് 3 ഗോളിന്റെ തകർപ്പൻ ജയം
സൂപ്പർ കപ്പിലെ റൗണ്ട് 16 രണ്ടാം മത്സരത്തിൽ ഗോവക്ക് മിന്നുന്ന ജയം.ഇന്ത്യൻ ആരോസിന്റെ ചുണകുട്ടികളെ എതിരില്ലാത്ത 3 ഗോളിനാണ് ഗോവ തകർത്തത്.എടു ബേഡിയ ആണ് ഹീറോ ഓഫ് ദി മാച്ച്.ഇതോടെ ഗോവ ക്വാർട്ടർ ഫൈനലിൽ കടന്നു.മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഗോവയുടെ മുന്നേറ്റം മികച്ചു നിന്നു.18 ആം മിനുറ്റിൽ ക്രൗച്ചിന്റെ ഷോട്ട് സഞ്ജീവ് സ്റ്റാലിന്റെ കയ്യിൽ തട്ടിയതിനു കിട്ടിയ പെനാൽറ്റി ഗോവ മുതലാക്കി.കിക്ക് എടുത്ത കോറോമിനോസിന് പിഴച്ചില്ല.സ്കോർ 1-0.ഇതൊഴിച്ചാൽ ഗോവക്ക് ഫസ്റ്റ് ഹാഫിൽ കാര്യമായ ചലനങ്ങൾ ഒന്നും തന്നെ ഉണ്ടാക്കാൻ സാധിച്ചില്ല.മികച്ച പ്രെസ്സിങ് ഗെയിം കളിച്ച ആരോസ് ഗോവയുടെ വൺ ടച്ച് പാസിംഗ് ഗെയിമിന് തടയിട്ടു.

പക്ഷെ സെക്കൻഡ് ഹാഫിൽ കാര്യങ്ങൾ മാറിമറിഞ്ഞു.61 ആം മിനുറ്റിൽ വീണ്ടും ജോയ് ആരോസിന്റെ വല കുലുക്കി.ഗോളിയേം മറികടന്ന ഹ്യൂഗൊ ബൂമസ് ലക്ഷ്യം കണ്ടു.അതോടെ ഗോവ ടോപ് ഗിയറിൽ ആയി.തുടരെ തുടരെ ആരോസ് ബോക്സിലേക്ക് പന്തെത്തി.പക്ഷെ ആരോസിന്റെ ഭാഗ്യം കൊണ്ട് അതൊന്നും ഗോളിൽ കലാശിച്ചില്ല.ഇടക്കൊക്കെ അവസരം കിട്ടുമ്പോൾ ഗോവൻ ബോക്സിലേക്ക് പാഞ്ഞ ആരോസിന്റെ കുട്ടികൾക്ക് ബോക്സിന്റെ അകത്തു കാര്യമായ ചലനങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞില്ല.അതിനിടെ 81 ആം മിനുട്ടിൽ ഒരു ഓൺ ഗോളും വഴങ്ങി.ദീപക് താങ്ഗിരിയുടെ വകയായിരുന്നു അത്.അതോടെ അവരുടെ പതനം പൂർത്തിയായി.ഇനി ഏപ്രിൽ ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഗോവയുടെ എതിരാളി ജംഷഡ്പൂർ-ചർച്ചിൽ ബ്രദർസ് മത്സരത്തിലെ വിജയിയാണ്.