Foot Ball Top News

യൂറോ 2020 ക്വോളിഫൈയേഴ്സ്  മത്സരങ്ങൾ പുരോഗമിക്കുമ്പോൾ

March 27, 2019

author:

യൂറോ 2020 ക്വോളിഫൈയേഴ്സ്  മത്സരങ്ങൾ പുരോഗമിക്കുമ്പോൾ

          ലെയ്ചെൻസ്റ്റെനെ ആറു ഗോളിൽ മുക്കി വിട്ട ഇറ്റലിയും,  മാൾട്ട രണ്ട് ഗോളിന് തോൽപ്പിച്ച് സ്പെയിനും ഇന്നലെ തങ്ങളുടെ റോൾ ഭംഗിയായി നിർവഹിച്ചു. യൂറോകപ്പിൽ ഇന്നലെ നടന്ന വേറെ ചില മത്സരങ്ങൾ

 

*ഗ്രൂപ്പ് ഡി, റിപ്പബ്ലിക് ഓഫ് അയർലൻഡ് vs ജോർജ്ജിയ (1-0)
        കോണാർ ഹൗറിഹന്റെ 35 മിനിറ്റിലെ മനോഹരമായ ഒരു ഫ്രീകിക്ക് ഗോളിലൂടെ റിപ്പബ്ലിക് ഓഫ് അയർലൻഡ് ജോർജിനെതിരെ ഏകപക്ഷീയമായ ഒരു ഗോൾ വിജയം നേടി. ഹൗറിഹന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആയിരുന്നു അത്. വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ആദ്യ സ്ഥാനക്കാരായി.

 

*    ഗ്രൂപ്പ് എഫ്, റൊമാനിയ  vs ഫറൊ ഐലൻഡ് (4-1)
        ഗ്രൂപ്പ് എഫിലെ വമ്പന്മാർ സ്പെയിൻ ആണെങ്കിലും ഇന്നലെ അവരെക്കാളും വമ്പൻ കളി കളിച്ച് വേറെ രണ്ട് രാജ്യക്കാർ ഉണ്ടായിരുന്നു. ആദ്യത്തേത് റൊമാനിയ ആണ്. ക്ലൗഡു കസേരവിന്റെ ഇരട്ടഗോൾ മികവിൽ റൊമാനിയ ഫറൊ ഐലൻഡ്നെതിരെ ആധികാരിക വിജയം നേടി.  സിപ്രിയാൻ ഡിയാക്കും ജോർജ് പുസ്കാസും റൊമാനിയയുടെ അക്കൗണ്ട് പൂർത്തിയാക്കി.  ഫറൊ ഐലൻഡ് ആശ്വാസഗോൾ വിൽയോമർ  ഡേവിഡ്സൺ വക ആയിരുന്നു.

 

* ഗ്രൂപ്പ് എഫ്, നോർവെ vs സ്വീഡൻ (3-3)
         മറ്റൊരുവൻ മത്സരത്തിൽ നോർവേ  സ്വീഡനിൽ നിന്ന് സമനില പിടിച്ചു വാങ്ങി.  41 മിനിറ്റ് യോൺ ജോൺസണിലൂടെ അക്കൗണ്ട് തുറന്ന് നോർവേ 59 ആം മിനിറ്റിൽ ജോഷ്വാ കിങ്ങിലൂടെ ലീഡ് ഉയർത്തി.  വിക്ടർ ക്ലാസിന്റെ എഴുപതാം മിനിറ്റിലെ ഗോളും ഹാവർഡ് നോർഡവീറ്റിന്റെ 86 മിനിറ്റിലെ ഓൺ ഗോളും നോർവേയ്ക്ക് തിരിച്ചടിയായി.  91 മിനിറ്റിൽ റോബിൻ ക്വെയ്സന്റെ ഗോളോടെ സ്വീഡൻ വിജയം കൈപ്പിടിയിലാക്കി എന്ന് കരുതിയപ്പോഴാണ് 96 മിനിറ്റിൽ ഒലെ കമാറയിലൂടെ നോർവേ സമനില പിടിച്ചത്.

 

         ഗ്രൂപ്പ് എഫിൽ സ്വീഡൻ രണ്ടാംസ്ഥാനത്തും റൊമേനിയ നോർവേ എന്നിവർ മൂന്നും അഞ്ചും സ്ഥാനത്താണ് സ്പെയിനാണ് ഗ്രൂപ്പ് നേതാക്കൾ.

 

 * ഗ്രൂപ്പ് ജെ, അർമേനിയ vs ഫിൻലാൻഡ് (0-2)
         ഫെഡറിക് യെൻസൻ(14′) പിയറി സൊയിറി(71′) എന്നിവരുടെ ഗോളുകളുടെ ബലത്തിൽ ഫിൻലാൻഡ് അവരുടെ ആദ്യ യൂറോ ക്വാളിഫയർ പോയിൻറ് കരസ്ഥമാക്കി.

 

* ഗ്രൂപ്പ് ജെ, ബോസ്നിയ vs ഗ്രീസ് (2-2)
          മിറലെം പ്യാനിച്ച് ബോസ്നിയക്ക് വേണ്ടി ഒരേസമയം ദേവനും അസുരനും ആയി അവതരിച്ചപ്പോൾ അവർക്ക്
അർഹിച്ച വിജയം നഷ്ടമായി. എഡിൻ വിസ്ക പത്താം മിനിറ്റിൽ അക്കൗണ്ട് തുറന്നപ്പോൾ പ്യാനിച്ച് 15 മിനിറ്റിൽ ബോസ്നിയയുടെ ലീഡ് ഉയർത്തി.   ഗ്രീസിന് ആയി അറുപത്തിമൂന്നാം മിനിറ്റിൽ കോസ്റ്റാസ് ഫോർച്യൂണിസ് ഗോൾ മടക്കി.  65 മിനിറ്റിൽ ഡയറക്ട് റെഡ് കാർഡ് കണ്ടു പുറത്താക്കാൻ ആയിരുന്നു പ്യാനിച്ചിന്റെ വിധി, നായകനിൽ നിന്ന് വില്ലനിലേക്ക്. പത്ത് പേരുമായി കളിച്ച ബോസ്നിയയുടെ നിവൃത്തികേട് മുതലാക്കി 85ആം മിനിറ്റിൽ ദിമിത്രിസ് കൊളോവോസ് സമനില ഗോൾ നേടി.
          ഇതോടെ ഇറ്റലി നയിക്കുന്ന ഗ്രൂപ്പ് ജയിൽ ഗ്രീസ് രണ്ടും ബോസ്നിയ മൂന്നാംസ്ഥാനത്തായി. ഫിൻലാൻഡും അർമീനിയയും ആണ് നാലും അഞ്ചും സ്ഥാനത്ത്.

 

 

–      By കളിഭ്രാന്തൻ

 

Leave a comment