Foot Ball Top News

ബെൻഡ് ഇറ്റ് ലൈക് ഡാലിമ

March 24, 2019

ബെൻഡ് ഇറ്റ് ലൈക് ഡാലിമ

താരങ്ങളുടെ നിരയിലേക്ക് ഒരു ടീമും 11 കളിക്കാരും . ഭാരതീയർക്ക് അഭിമാനിക്കാനും ഓർത്തുവെക്കാനും ഒരു പിടി നല്ല നിമിഷങ്ങളും. അഞ്ചാം തവണയും സാഫ് വിമൻസ് കപ്പ് ഇന്ത്യയിൽ എത്തിച്ച ചുണക്കുട്ടികൾ സംഭാവന ചെയ്തത് ഇത്രേയുമായിരുന്നു, ചിലപ്പോൾ ഇതിൽ അധികവും.

നേപ്പാൾ പോലെ ഉയരമുള്ള സ്ഥലങ്ങളിൽ ഫുട്ബോൾ കളിക്കുക അത്ര എളുപ്പമല്ല. ഉയരം കൂടുംതോറും വായുവിന്റെ അളവ് കുറയുന്നതിനാൽ നല്ല ശാരീരിക മികവ് വേണം പിടിച്ചു നിൽക്കാൻ. പിന്നെ ആർത്തിരമ്പുന്ന എതിർ ടീമിന്റെ കാണികളെ മറികടന്നു ചുവടുവെക്കാൻ പരിധിയിൽ അധികം മനക്കരുത്തും. ഇന്ത്യൻ സ്ത്രീകൾ കപ്പിൽ മുത്തമിട്ടത് ഈ കഴിവുകൾ ആർജ്ജിച്ചിട്ടു തന്നെയാണ്. പുരുഷ ഫുട്ബോളിന്റെ വാശിയും കായികശേഷിയും ഞങ്ങൾക്കും വഴങ്ങും എന്ന് ഇന്ത്യയുടേയും നേപ്പാളിന്റെയും സ്ത്രീകൾ തെളിയിച്ചു.

26 മിനുട്ടിൽ ആണ് ആദ്യ ഗോൾ പിറന്നത്. തന്നെ ഫൗൾ ചെയ്തതിനു കിട്ടിയ ഫ്രീ കിക്ക്‌ ഡാലിമ ചിബ്ബാർ ഗോൾ ആക്കി മാറ്റി. 40 അടി ദൂരെ നിന്നും അടിച്ച ഷോട്ട് റൊണാൾഡീഞ്ഞോയുടെ ഇംഗ്ലണ്ടിന് എതിരായിട്ടുള്ള ലോകകപ്പ് ഗോളിനെ ഓർമിപ്പിച്ചു. പാസ് ആകും എന്ന് കരുതി മുന്നോട്ടു നീങ്ങി നിന്ന നേപ്പാളി ഗോളിയെ കബിളിപ്പിച്ചു കൊണ്ട് ഇടതു പോസ്റ്റിന്റെ മുകളിലത്തെ മൂലയിൽ പന്ത് കയറിയപ്പോൾ കാണികൾ സ്ഥബ്ദർ. 7 മിനുറ്റിൽ ഉള്ളിൽ നേപ്പാൾ തിരിച്ചടിച്ചു. തനിക്കു കിട്ടിയ ഒരു ലോങ്ങ് റേഞ്ച് പാസ് ഇന്ത്യയുടെ പ്രധിരോധകരുമായി മല്ലിട്ടു ഹെയ്ഡറിലൂടെ ഭണ്ഡാരി ഗോൾ ആക്കി മാറ്റി. അവരുടെ ക്രിസ്ത്യാനോ റൊണാൾഡോയെ അനുകരിച്ചുള്ള ആഘോഷം കാണികളെ ഇളക്കി മരിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈംയിൽ ഭണ്ഡാരി ലീഡ് ഉയർത്തേണ്ടതായിരുന്നു. എന്നാൽ ഇന്ത്യൻ ഗോളി അദിതിയുടെ ഡബിൾ സേവ് സ്കോർ 1-1 എന്നാക്കി നിറുത്തി.

Fig : നേപ്പാളിന്റെ ഭണ്ഡാരി

രണ്ടാം പകുതിയിൽ നേപ്പാൾ ആക്രമണം അഴിച്ചു വിട്ടു. എന്നാൽ കളിക്കു വിപരീതമായി ഗ്രേസ് ഇന്ത്യയെ മുന്നിലെത്തി. സഞ്ജു നൽകിയ ഒരു സുന്ദരൻ ത്രൂ ബോൾ ഗോളിയെ വെട്ടിച്ചു ഗ്രേസ് വലയിൽ എത്തിച്ചു. 78 ആം മിനുട്ടിൽ അഞ്ചു വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. സഞ്ജു ഇടതു വിങ്ങിൽ നിന്നും നൽകിയ ക്രോസ്സ് സുബ്സ്ടിട്യൂറ്റ് ആയി ഇറങ്ങിയ ഇന്ദുമതി അഞ്ജുവിനെ പാസ് നൽകുകയും അഞ്ചു വലചലിപ്പിക്കുകയും ആയിരുന്നു. ബാഴ്സയുടെ ടികി ടാകാ സ്റ്റൈൽ ഒരു സുന്ദര ഗോൾ. 82 ആം മിനുറ്റിൽ നേപ്പാളിന്റെ റൊണാൾഡോ ആയ ഭണ്ഡാരി അതി മനോഹരമായ ഒരു സോളോ ഗോൾ അടിക്കേണ്ടതായിരുന്നു. പക്ഷെ ഇന്ത്യൻ ഗോളി അദിതി സന്ദർഭത്തിനു ഒത്തു ഉയരുകയും അത് തടയുകയും ചെയ്തു.

ഫുട്ബോൾ കാണികൾക്കു ഓർത്തു വെക്കാൻ കുറെ മുഖങ്ങൾ സമ്മാനിച്ച ടീം തന്നെയാണ് ഇത്. ഗോൾ കീപ്പർ അദിതി, മധ്യ നിരയിൽ കളിക്കുന്ന സഞ്ജു, ഗ്രേസ്, സംഗീത, ഡിഫൻഡർ ആയ ഡാലിമ, ഫോർവേഡ് ആയ അഞ്ചു, എന്നിവരെയെല്ലാം ആരാധകർ വീക്ഷിക്കും എന്ന് തീർച്ച. പക്ഷെ നേപ്പാളി ആരാധകർ സ്വന്തം ടീമിന് കൊടുത്തപോലത്തെ പ്രോത്സാഹനം ആണ് ഇനി അവർക്കു ആവശ്യം. നിറഞ്ഞ കാണികളുടെ മുന്നിൽ ദേശീയ ഗാനം പാടി ഗ്രൗണ്ടിൽ നിറഞ്ഞു കളിക്കാനുള്ള വേദി നമ്മൾ ഒരുക്കി കൊടുക്കണം. അതിലുപരി സൗന്ദര്യത്തേക്കാൾ ഈ സ്ത്രീകളുടെ പ്രതിഭയെ അഭിനന്ദിക്കാനുള്ള ഒരു മനസും നമ്മുടെ സമൂഹത്തിൽ വളർത്തി എടുക്കണം.

Leave a comment